ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ നിലവിലെ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ദിവസം 20 പേര്‍ക്ക് വീതം ബലികര്‍മ്മങ്ങള്‍ നടത്താമെന്ന് തീരുമാനം. ഏറെ നാളുകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം ബലിതര്‍പ്പണ ചടങ്ങുകള്‍ പുനരാരംഭിച്ചതില്‍ പ്രദേശവാസികള്‍ എതിര്‍പ്പു പ്രകടിപ്പിച്ച സാഹചര്യത്തില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും പ്രദേശവാസികളും ദേവസ്വം അധികൃതരും ചര്‍ച്ചയില്‍ സംബന്ധിച്ചു. ബലിതര്‍പ്പണ ചടങ്ങില്‍ അധികമായി ഒരാള്‍ക്ക് കൂടി മാത്രമേ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ. മുന്‍കൂട്ടി ബുക്ക് ചെയ്ത് തീയതി വാങ്ങണം. രാവിലെ 7 മുതല്‍ 11 മണിവരെ 0467 2237511 എന്ന നമ്പറില്‍ വിളിക്കാം. ഇനിയൊരറിയിപ്പുണ്ടാകും വരെ ക്ഷേത്രത്തില്‍ കറുത്ത വാവ് നാളുകളില്‍ ബലിതര്‍പ്പണം ഉണ്ടായിരിക്കുന്നതല്ലെന്നും എക്സിക്യൂട്ടീവ് ഓഫീസര്‍ സി.വി.ഗിരീഷ് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: