കൊട്ടാരക്കര: സമാജ സേവാസമിതി പുനലൂരിന്റെ നേതൃത്വത്തില്‍ð ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യമായി ടെലിവിഷനെത്തിച്ചു. സമിതി പ്രസിഡന്റ് ആര്.ദിവാകരന് വിതരണം നിര്‍വഹിച്ചു. ആനക്കോട്ടൂര്‍ വാര്‍ഡില്‍ വെണ്മണ്ണൂര് സുജിതയ്ക്കും വിജിതയ്ക്കുമാണ് ടിവി കൈമാറിയത്. നാലിലും ഏഴിലും പഠിക്കുന്നó ഈ പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും ടാര്‍പാളിന്‍ മറച്ച കൂരയിലാണ് താമസിക്കുന്നത്. സമിതി അംഗം രാജേന്ദ്രന്, സേവാഭാരതി സെക്രട്ടറി സജികുമാര്‍, ശരണ്യ സന്തോഷ്, സന്തോഷ് പദ്മശ്രീ, അജയന്, മിഥുന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: