തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ പഠനം നടത്തിക്കൊണ്ടിരിക്കെ കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തിലാണെന്ന് ഇന്‍ഡോ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി പ്രസിഡന്റ് ഡി. വില്‍ഫ്രഡ് റോബിന്. രാജ്യത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യമായി വന്നിരിക്കുന്നതിനാല്‍ പുറം രാജ്യങ്ങളില്‍ എംബിബിഎസ് പഠിച്ചശേഷം ഹൗസ് സര്‍ജന്‍സി ചെയ്യാന്‍ കഴിയാതെ നില്‍ക്കുന്നവര്‍ക്ക് ഇന്ത്യയില്‍ തന്നെ ഹൗസ്സര്ജന്സി ചെയ്യാന്‍ അനുവദിക്കുന്നതുള്‍പ്പെടെ തുടര്‍വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: