കളമശ്ശേരി: രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് രണ്ട് പോലീസ്കാര് ചികിത്സയ്ക്ക് പോവുകയും 11 പേരുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. എന്നാല്‍ ബാക്കിയുള്ളവരുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപണം.
ഹോം ക്വാറിന്റെനില്‍ കഴിയുന്ന ബാക്കിയുള്ള പോലിസുകാരുടെ സ്രവം പരിശോധിക്കാത്തതു മൂലം ഇവരുടെ വീട്ടുകാരും, നാട്ടുകാരും ഭീതിയിലാണ്. ഒരുമാസത്തെ ശമ്പളം അടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ പോലീസുകാര്‍ക്ക് ആണ് ഈ ദുര്‍ഗതി. റാപ്പിഡ് ടെസ്റ്റ് പോലും നടത്താത്തതെന്താണന്ന് പോലീസുകാര്‍ ചോദിച്ചപ്പോള്‍ മേലുദ്യോഗസ്ഥര്‍ അനങ്ങുന്നില്ല .
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വരുന്നവരുടെ വീടുകളില്‍ രാവിലെയും വൈകുന്നേരവും പരിശോധനയ്ക്ക് പോവുന്ന പോലീസുകാര്‍ കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ നിന്ന് ഹോം ക്വാറന്റിനില്‍ ആയ പോലീസുകാരുടെ വീടുകളില്‍ പരിശോധനയ്ക്ക് ചെല്ലാറില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നാടിനും നാട്ടുകാര്‍ക്കും കാവല്‍ നില്ക്കുന്ന പോലീസുകാര്‍ ക്വാറന്റിനില്‍ പോയതു മൂലം ഈ 14 ദിവസത്തെ ലീവ് സംബന്ധിച്ച് ഇപ്പോഴും പോലീസ് അസോസിയേഷന്റെ ഭാഗത്തുനിന്നും ആഭ്യന്തര വകുപ്പില്‍ നിന്നും തീരുമാനങ്ങള്‍ അറിയിച്ചിട്ടില്ല. ഇത് ലീവ് ആകുമോ എന്ന ഉത്കണ്ഠയിലായാണ് ഒരുകൂട്ടം പോലീസുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: