തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സാമൂഹ്യ വ്യാപനം ഉണ്ട് എന്ന വ്യക്തമായ സൂചന നല്കി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം കോവിഡ് രോഗികള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജ്യവ്യാപകമായി നടത്തിയ സിറോപ്രിവൈലന്‍സ് പഠനത്തിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് സമൂഹവ്യാപനം തിരിച്ചറിയാനാണു പരിശോധന നടത്തിയത്. കേരളത്തിലെ രോഗവ്യാപന തോത് 0.33 ശതമാനമാണെന്നാണ് (10,000ല്‍ 33 പേര്‍ക്ക്) ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കോവിഡുമായി ബന്ധപ്പെട്ട് കേരളം പുറത്തു വിടുന്ന കണക്കുകള്‍ ശരിയല്ലന്ന ആരോഗ്യമേഖലയിലെ പ്രമുഖരുടെ നിലപാട് ശരിവയ്ക്കുന്നതാണിത്. . കേരളത്തില്‍നിന്ന് ചെന്നെയിലെത്തിയ 100 ഓളം മലയാളികളെ പരിശോധിച്ചതില്‍ പകുതിപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇത് കേരളത്തില്‍ സാമൂഹ്യ വ്യാപനം ഉണ്ട് എന്നതിന്റെ തെളിവായി് എടുത്തു കാട്ടിയിരുന്നു. പത്രസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ വാക്കുകളും സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരം എന്നാണ് സൂചിപ്പിക്കുന്നത്. സാമൂഹ്യ വ്യാപനം ഉണ്ട് എന്ന് തെളിച്ചു പറയുന്നില്ലങ്കിലും ഉണ്ട് എന്ന തരത്തില്‍ മുന്‍ കരുതല്‍ എടുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
ഇതുവരെ 3039 പേര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. 3193 സാമ്പിളുകളുടെ പരിശോധനാഫലം വരാനുമുണ്ടത്രേ. കേരളം മാതൃക എന്ന വാദം പൊളിയുന്നതിനാല്‍ രോഗികളുടെ എണ്ണം കുറച്ചു പറയുകയാണെന്നതിന് അടിവരയിടുന്നതാണ് ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട് . സമൂഹവ്യാപനത്തെക്കുറിച്ചറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ആന്റിബോഡ് പരിശോധനകളുടെ ഫലം ഇനിയും പുറത്തുവിട്ടിട്ടില്ല. ഓരോ ആഴ്ചയും ആന്റിബോഡി പരിശോധനയുടെ ഫലം പ്രസിദ്ധീകരിക്കണമെന്നാണ് വിദഗ്ധസമിതി സര്‍ക്കാരിനു നല്കിയ ശുപാര്‍ശ. എന്നാല്‍ വിദഗ്ധസമിതിക്കും പരിശോധനയുടെ ഫലം ലഭ്യമാക്കിയിട്ടില്ല.
ഇതുവരെ 3039 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 1450 പേരാണ്. 1,39,342 പേരാണ് നിരീക്ഷണത്തിലുള്ളത്. 2036 പേര് ആശുപത്രികളില്‍. ഇതുവരെ 1,78,559 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3193 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. 1,32,569 പേര് നിരീക്ഷണത്തിലുള്ളപ്പോള്‍ 39,683 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വന്നത്. ദ്വിതീയ സമ്പര്‍ക്ക പട്ടികയില്‍ 23,695 പേരുണ്ട്. എന്നതാണ് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: