പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ 17ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയിലെഗ്രാമപഞ്ചായത്തുകളില് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ഏഴംകുളം ഗ്രാമപഞ്ചായത്തില്‍.
ഇരുപത് വാര്‍ഡുകളുള്ള ഇവിടെ 28138വോട്ടര്‍മാരാണുള്ളത്. പതിമൂന്ന് വാര്‍ഡുകളുള്ള തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലാണ്ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. ഇവിടെ നിലവില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ 6102 പേരാണുള്ളത്. ജില്ലയിലെ നാല് നഗരസഭകളില്‍ 44436 വോട്ടര്‍മാരുമായി തിരുവല്ല ഒന്നാമത് നില്ക്കുന്നു. അടൂര്‍ നഗരസഭയിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. ഭിന്നലിംഗത്തില്‍ പെടുന്ന ഒരുവോട്ടര്‍ അടക്കം 25899 സമ്മതിദായകരാണ് ഇവിടെ ഉള്ളത്.
ജില്ലയില്‍ നിലവിലെ ആകെ വോട്ടര്‍മാര്‍ 10,06249 പേരാണ്. ഇതില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്ത 28100 പേര് ഉള്‍പ്പെടുന്നു. 18304 പേരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കി. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായിരുന്നതിനേക്കാള് 9796 വോട്ടര്‍മാര്‍ അധികമായി ഇക്കുറി ഉണ്ട്.2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 996453സമ്മതിദായകരാണ് ഉണ്ടായിരുന്നത്.2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 18923 വോട്ടര്‍മാര്‍ നിലവിലെവോട്ടര് പട്ടികയില്‍ കുറവാണ.്2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 1025172 വോട്ടര്‍മാരാണ് വോട്ടേഴ്സ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടേഴ്സ് ലിസ്റ്റില്‍1021144 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.അതിനേക്കാളും 14895 സമ്മതിദായകര്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ 17ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ കുറവാണ്.തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് ഇനി രണ്ടു തവണ കൂടി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം ലഭിക്കും.
ഗ്രാമപഞ്ചായത്തുകളിലെ കണക്കെടുത്താല്‍ ആകെ 872686 വോട്ടര്‍മാരാണുള്ളത്. ഗ്രാമപഞ്ചായത്തില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവര്‍ 24026 പേരാണ്. 14903 പേരെ ഒഴിവാക്കിയിട്ടുണ്ട്. നഗരസഭകളില്‍ ആകെ 133563 വോട്ടര്‍മാരുണ്ട്. നഗരസഭകളില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത് 4074 പേരാണ്. 3401 പേരെ ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: