തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം നാളെ. ആറു മണിക്കൂര്‍ നീണ്ട സൂര്യഗ്രഹണമാണ് ഇത്തവണ ദൃശ്യമാകുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ രീതിയിലാകും ഇത് കാണാനാകുന്നത്. രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വലയ സൂര്യഗ്രഹണം കാണാനാകും. കേരളത്തില്‍ ഭാഗികമായ രീതിയിലാകും കാണാനാകുക.
ഞായറാഴ്ച്ച രാവിലെ 9.15ന് ആരംഭിക്കുന്ന ഗ്രഹണം ഉച്ചയ്ക്ക് 12.10ന് പാരമ്യത്തിലെത്തും. 3.04 ഓടെ ഗ്രഹണം അവസാനിക്കും.സൂര്യഗ്രഹണം ആഫ്രിക്കയിലെ ഇൻഫോൺടോ എന്ന സ്ഥലത്തുനിന്നാണ് ആരംഭിക്കുക. രാവിലെ 5 :47 നാണു അവിടെ സൂര്യൻ ഉദിക്കുക. 5 :49 നു അവിടെ വലയ സൂര്യഗ്രഹണം ദൃശ്യമാവും.
പിന്നീട് ആഫ്രിക്കയിലെതന്നെ ഒബോ, വാട്ട്, അമാറ പട്ടണങ്ങളിലൂടെ കടന്നു, യമനിലെ സനായിൽ എത്തും. അവിടെ സമയം രാവിലെ 8 :08 . പിനീട് ഒമാനിലെ നിസ്വ, മസ്ക്കറ്റിനു 10 -20 കിലോമീറ്റർ തെക്കുമാറി വലയഗ്രഹണം ദൃശ്യമാകും. പിന്നീട് പാകിസ്ഥാനിലെ ഗ്വാഡർ, ഷുക്കൂർ കടന്നു ഇന്ത്യയിൽ എത്തും.
ഇന്ത്യയിൽ സിർസ, റാറ്റിയ, ഡെഹ്റാഡൂൺ എന്നിവിടങ്ങളിൽ വലയഗ്രഹണം ദൃശ്യമാകും. ഏകദേശം 50 കിലോമീറ്റർ വീതിയിലൂടെ ആണ് ഭൂമിയിൽ ഗ്രഹണപാത കടന്നുപോവുക. അതിനു അകത്തുള്ളവർക്കു സൂര്യനെ വലയം ആയി കാണാം. 50 കിലോമീറ്ററിന് മധ്യത്തിലുള്ളവർക്കാണ് കൃത്യമായ സൂര്യ വലയം കാണുവാൻ സാധിക്കുക.
മുകളിൽ പറഞ്ഞ ഗ്രഹണപാതയ്ക്കും അടുത്തുള്ളവർക്ക് ഭാഗീക സൂര്യഗ്രഹണം ദൃശ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: