പത്തനാപുരം: തപസ്യ കലാസാഹിത്യവേദി പുതിയകാവ് ക്ഷേത്ര ആഡിറ്റോറിയത്തില്‍ വായനാദിനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എസ്. രാജന്‍ബാബു ഉദ്ഘാടനം ചെയ്തു.
ഗാന്ധിഭവനില്‍ വായനദിനം ആചരിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ഡോ. ലൈല ദിവാകര്‍ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പി.എന്‍. രവിലാല്‍ അധ്യക്ഷനായി. ഗാന്ധിഭവന് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എസ്. ബിന്ദു, ഷെല്‍ട്ടര്‍ഹോം സൂപ്രണ്ട് ആര്. ഷൈമ എന്നിവര്‍ സംസാരിച്ചു.
വായനാവാരാചരണ ഭാഗമായി പിഎന്‍ പണിക്കര്‍ പഠനകേന്ദ്രവും കാന്‍ഫെഡ് ജില്ലാ കമ്മിറ്റിയും സംയുക്തമായി പെരുമണ്‍ യുപിഎസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. പഠനകേന്ദ്രം രക്ഷാധികാരി വി. വിശ്വജിത്തില്‍ നിന്നും പ്രധാനാധ്യാപിക പി.എന്‍. സിന്ധു പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പെരുമണ്‍ ഷാജി, ഷൈജു കോശി, അഡ്വ. ഫേബ, എസ്. കുഞ്ഞുകൃഷ്ണന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു.
മാമൂട്ടില്‍കടവ് കെ.ജി.മാരാര്‍ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ വായനാദിനം ആചരിച്ചു. പരിപാടി റിട്ട. അധ്യാപിക ജമീല ഉദ്ഘാടനം ചെയ്തു. അഭിഭാഷകപരിഷത്ത് ദേശീയസെക്രട്ടറി അഡ്വ. ആര്. രാജേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. മണലില്‍ സന്തോഷ്, സുരേഷ്ബാബു, ചന്ദ്രശേഖരന്‍പിള്ള, കണ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: