കോഴിക്കോട്: പോലീസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ പേരില്‍ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ എസ്ഐ വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ഉദ്യോസ്ഥനെതിരെ സ്വീകരിച്ച വകുപ്പുതല നടപടിയുടെ അന്തിമ റിപ്പോര്‍ട്ട് റൂറല്‍ ജില്ലാ പോലീസ് മേധാവി 30 ദിവസത്തിനകം ഹാജരാക്കണമെന്നും കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറയുന്നുണ്ട്.
നാദാപുരം സ്വദേശി രാജന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2019 ആഗസ്റ്റിലാണ് രാജന്റെ മകന് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. മരണത്തിന് കാരണക്കാരനായ നാദാപുരം എസ്ഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി സമര്‍പ്പിച്ചത്.
റൂറല്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. നാദാപുരം പോലീസ് സ്റ്റേഷനില്‍ പരാതിക്കാരന്റെ മകന് രാഹുലിന്റെ പേരില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രാഹുല്‍ കേസില്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടു. കേസിന്റെ അനേ്വഷണ ചുമതല ഉണ്ടായിരുന്ന ജോഷി ജോസ് എന്ന പോലീസ് ഉദ്യോസ്ഥന് വിഷയത്തില്‍ ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും കാണിച്ചതായി കണ്ടെത്തി. ഉദ്യോസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: