മംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്ന് വനവാസി കോളനിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ കുടുംബനാഥനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരിച്ചു. കടപ്പാറ മൂര്‍ത്തിക്കുന്ന് പരേതനായ കുട്ടിക്കണ്ണന്റെ മകന് രാജനാണ് (47) മരിച്ചത്. വെളളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
വീടിനോടുളള ചേര്‍ന്നുളള ഷെഡില്‍ സമീപവാസികളാണ് രാജനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഈ സമയം മറ്റൊരു കേസന്വേഷണവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ മംഗലംഡാം വനം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം രാജനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മംഗലംഡാം പോലീസ് കേസെടുത്തു.
അസുഖത്തെത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്കിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. കൊറോണ പരിശോധനക്കു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: കല്യാണി. ഭാര്യ: രാജി. മക്കള്‍: അഞ്ജലി, അഭിജിത്ത്, സുധീഷ്. സഹോദരങ്ങള്‍: വാസു, സുരേഷ്, അമ്മു, സൗമ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: