കൊല്ലം: ധീരസൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ച് ജില്ലയിലെമ്പാടും പരിപാടികള്‍. ഹിന്ദു ഐക്യവേദി, പൂര്‍വസൈനിക സേവാപരിഷത്ത്, യുവമോര്‍ച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ദീപം തെളിച്ചും പ്രകടനങ്ങള്‍ നടത്തിയും ലഡാക്ക് അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഹിന്ദുഐക്യവേദി പവിത്രേശ്വരം പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ കൈതക്കോട് നടന്ന ശ്രദ്ധാഞ്ജലി പരിപാടി സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി ഉദ്ഘാടനം ചെയ്തു.
ചൈനീസ് ഉത്പന്നങ്ങള്‍ പൂര്‍ണമായും ബഹിഷ്കരിച്ച് സ്വദേശി ഉത്പന്നങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി പവിത്രേശ്വരം പഞ്ചായത്ത് സെക്രട്ടറി വിഷ്ണുലാല്‍ മുട്ടത്തറ, ബിഎംഎസ്ആര്‍എ പുത്തൂര്‍ മേഖല സെക്രട്ടറി മുകേഷ്, ജിഷ്ണുലാല്‍, ബിബിന്‍ കൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
ഹിന്ദു ഐക്യവേദി കൊല്ലം കോര്പ്പറേഷന് സമിതി, ചിന്നക്കട ഹെഡ് പോസ്റ്റ്ഓഫീസിന് മുന്നില്‍ ഐക്യദാര്‍ഢ്യ ദിനം ആചരിച്ചു. കൊല്ലം കോര്പ്പറേഷന് പ്രസിഡന്റ് മോഹനന് തെക്കേക്കാവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ജില്ലാ ജനറല്‍ സെക്രട്ടറി രമേഷ്ബാബു ഐക്യദാര്‍ഢ്യ സന്ദേശം നല്കി. സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശന്, സുരേഷ്ബാബു. അനന്തകൃഷ്ണന്, ജയന് മൂന്നാംകുറ്റി തുടങ്ങിയവര്‍ പങ്കെടുത്തു. തെക്കടം ക്ഷേത്രത്തിനു മുന്നില്‍, തെക്കടം സ്ഥാനീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് സംസാരിച്ചു.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കെ എസ്ആര്ടിസി ബസ്റ്റാന്റിനു മുന്നിലും പടനായര്‍കുളങ്ങര ശ്രീ മഹാദേവര്‍ക്ഷേത്ര ഗോപുര കവാടത്തിനു മുന്നിലും ഐക്യദാര്‍ഢ്യദിനം ആചരിച്ചു. ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.പി.കെ. സുധീര്‍ വീരമൃത്യു വരിച്ച ധീര സൈനികരെ അനുസ്മരിച്ചു. നഗരസഭാ പ്രസിഡന്റ് ഹരി കോഴിക്കോട്, ജന. സെക്രട്ടറി ബിജു കണ്ണമ്പള്ളി, സെക്രട്ടറി ഭാഗ്യനാഥ്, വിശ്വന്, സജീവന്, വിഷ്ണു എന്നിവര്‍ പങ്കെടുത്തു.
പെരുമ്പുഴ: യുവമോര്‍ച്ച ഇളമ്പള്ളൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പുഴയില്‍ ധീരസൈനികര്‍ക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിനുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ ധനീഷ് പെരുമ്പുഴ, മണ്ഡലം വൈസ് പ്രസിഡന്റ് സച്ചു പ്രസാദ്, അനില്‍ മുണ്ടയ്ക്കക്കല്, പ്രതീഷ്, സുധി മോഹന്‍ എന്നിവര്‍ സംബന്ധിച്ചു.
എഴുകോണ്‍: കിഴക്കന്ലഡാക്കിലെ ചൈനീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് എഴുകോണില്‍ ബിജെപി പ്രവര്‍ത്തകര്‍ ചൈനീസ് പതാക കത്തിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ആര്.ടി. സുജിത് അധ്യക്ഷനായി. ഇരുമ്പനങ്ങട് ചന്ദ്രശേഖരന്‍പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭാരവാഹികളായ സാബു, പ്രസന്നന്, ഉണ്ണികൃഷ്ണപിള്ള, രതീഷ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
കൊട്ടാരക്കര: യുവമോര്‍ച്ച കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചന്തമുക്കില്‍ ചൈനീസ് പ്രസിഡന്റിന്റെ കോലവും പതാകയും കത്തിച്ചു. മണ്ഡലം പ്രസിഡന്റ് വിഷ്ണു വല്ലം, സെക്രട്ടറി രാഹുല്‍ മണികണ്ഠേശ്വരം, നഗരസഭാ അധ്യക്ഷന്‍ അനീഷ് കിഴക്കേക്കര, പ്രശാന്ത് വല്ലം, വിനോദ് മൈലം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: