കൊല്ലം: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിച്ച് കൊണ്ട് ഓരോ ഇന്ത്യന്‍ പൗരനും ചൈനയെ പരാജയപ്പെടുത്തണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.ആര്.രാജേന്ദ്രന് അഭിപ്രായപ്പെട്ടു. അതിര്‍ത്തിയില്‍ ചൈന നടത്തിയ പ്രകോപനത്തില്‍ പ്രതിഷേധിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് നടത്തിയ സംസ്ഥാന തല പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊറോണാനന്തര ലോകക്രമത്തില്‍ ഒറ്റപ്പെട്ട ചൈന അനാവശ്യ അക്രമണമാണ് നടത്തിയതെന്നദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് അഡ്വ:ബി. അശോക്, അഡ്വ.എസ്.രാജേന്ദ്രന്, അഡ്വ.എം.എ വിനോദ്, അഡ്വ. പി.രാജേഷ്, അഡ്വ.കെ.ആര്. അമ്പിളി, അഡ്വ.രാജീവന്, അഡ്വ.എ. പ്രതീശന്‍, അഡ്വ.സി.കെ. ശ്രീനിവാസന്, അഡ്വ.ബി. രവീന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ശ്രദധാജ്ഞലി അര്‍പ്പിക്കുന്ന ചടങ്ങും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: