ബെംഗളൂരു: കൊരോണ കേസുകള്‍ വര്‍ധിക്കുന്നതു കാരണം വായിലെ ക്യാന്‍സര്‍ പരിശോധനയും ചികിത്സയും തടസപ്പെടുന്നു. അര്‍ബുദം ബാധിച്ച ഒരു രോഗിയുടെ ഓറല്‍ ക്യാവിറ്റി, ഉമിനീര്, രക്തം തുടങ്ങിയവയുമായി ദന്തരോഗവിദഗ്ദ്ധര്‍ വളരെ അടുത്ത് പെരുമാറുന്നതിനാല്‍ ദേശീയ കാന്‍സര്‍ സ്ക്രീനിംഗ് പ്രോഗ്രാമിന് കീഴിലുള്ള ഓറല്‍ ക്യാന്‍സര്‍ സ്ക്രീനിംഗ് സംസ്ഥാനത്ത മാറ്റിവെച്ചിരിക്കുകയാണ്.
കൊറോണ സാഹചര്യത്തില്‍ അര്‍ബുദ പരിശോധനകളും ക്യാമ്പുകളും വെയ്ക്കുന്നത് അപകടസാധ്യത കൂടാന്‍ കാരണമാകുമെന്നതിനാലാണ് സ്ക്രീനിംഗ് മാറ്റിവെച്ചിരിക്കുന്നത്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. ഈ സാഹചര്യത്തില്‍ 100ല്‍ 50 പേര്‍ക്ക് അര്‍ബുദം ബാധിക്കാനുള്ള സാധ്യതകള്‍ ഏറുന്നു.
എന്നാല്‍ കൃത്യമായ പരിശോധനകളില്ലെങ്കില്‍ അര്‍ബുദത്തെ ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കാതിരിക്കുകയും അസുഖം മൂര്‍ഛിക്കാന്‍ ഇത് കാരണമാകുകയും ചെയ്യുന്നു. നിലവില്‍ ഓറല്‍ ഹെല്‍ത്ത് വിഭാഗ ത്തിന് കീഴിലുള്ള 257 ദന്തഡോക്ടര്‍മാര്‍ പനി ക്ലിനിക്കുകളില്‍ കൊറോണ ഡ്യൂട്ടിയിലാണ്.
സംസ്ഥാനത്ത് മൊത്തം അര്‍ബുദ കേസുകളില്‍ 7.4 ശതമാനം കേസുകള്‍ ഓറല്‍ ക്യാന്‍സര്‍ കേസുകളാണ്. നിലവില്‍ ദന്തപരിശോധനയ്ക്കു ക്ലിനിക്കുകളില്‍ എത്തുന്നവരുടെ വീക്കം, രക്തസ്രാവം തുടങ്ങിയവ നോക്കിയാണ് പരിശോധന നടത്തുന്നത്. എന്നാല്‍ ഒരിക്കലും ഇത് പൂര്ണപരിശോധനയായി കണക്കാക്കാന്‍ പറ്റില്ലെന്നു ദന്തരോഗവിദഗ്ധര്‍ പറയുന്നു. കിഡ്വായ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി പോലും പുകവലിക്കാര്‍ക്കും പുകയില ഉപയോഗിക്കുന്ന വര്‍ക്കുമായി മുന്‍പ് സ്ക്രീനിംഗ് ക്യാമ്പുകള്‍ നടത്തിയിരുന്ന ക്യാമ്പുകള്‍ ഇപ്പോള്‍ നടത്തുന്നില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നോണ്‍- കമ്മ്യൂണിക്കബിള്‍ ഡിസീസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. രംഗസ്വാമി എച്ച്.വി പറഞ്ഞു.
വായിലെ അര്‍ബുദം ചികിത്സിച്ചു മാറ്റാനുള്ള ഏക മാര്‍ക്ഷം അസുഖം നേരത്തേ കണ്ടെത്തുന്നതാണ്. കിഡ്വായ് മാത്രം പ്രതിവര്‍ഷം 1,200 ഓറല്‍ ക്യാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. സംസ്ഥാനത്ത് മൊത്തം 15,000 ഇത്തരം കേസുകള്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട ചെയ്യാറുണ്ട്.
സ്ക്രീനിംഗുകള്‍ നിര്‍ത്തിവെച്ചത് കാരണം ഓറല്‍ ക്യാന്‍സറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന സാഹചര്യമാണുള്ളതെന്ന് ഡോ. രംഗസ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: