കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് വാര്‍ഡുകളില്‍ ജോലിയെടുത്ത താല്‍ക്കാലിക ശുചീകരണ ജീവനക്കാരെ ഒഴിവാക്കുന്നതായി പരാതി. തൊണ്ണൂറിലധികം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സൂചന.
കോവിഡ് വാര്‍ഡുകളില്‍ 10 ദിവസം ശുചീകരണ ജോലി. ശേഷം 14 ദിവസം ക്വാറന്റൈന് എന്ന ക്രമത്തിലാണ് ഇവര്‍ ജോലിചെയ്യുന്നത്. 645 രൂപയാണ് ദിവസവേതനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് 181 പേരെ നിയമിക്കാനാണ് നീക്കം.
ഇതോടെ നിലവില്‍ പണിയെടുക്കുന്നവര്‍ 30ന് ജോലിയില്‍ നിന്ന് ഇറങ്ങേണ്ടി വരും. ഈ പണി ഇല്ലാതായാല്‍ ഇവരുടെ ജീവിതം ദുസ്സഹമാകും. മറ്റിടങ്ങളില്‍ ജോലി കിട്ടുക പ്രയാസമായിരിക്കും. ജോലിയില്‍ തുടരാന്‍ സാഹചര്യമൊരുക്കണമെന്നതാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: