Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംസ്‌ക്കാരത്തിന്റെ മഹത്വവും പാരമ്പര്യവും ഭാവി തലമുറയ്‌ക്ക് പരിചയപ്പെടുത്തി നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക പത്താം വര്‍ഷത്തിലേയ്‌ക്ക്

നോര്‍ത്ത് അമേരിക്കയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും നായര്‍ കുടുംബങ്ങളെ ബന്ധിപ്പിക്കുന്നതിനും സാമൂഹികവും സാംസ്‌കാരികവുമായ ജീവിതം മെച്ചപ്പെടുത്തുന്നതിനും എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്തിയ ഇടപെടലുകളും സംഘടനയുടെ പ്രസക്തിയും വിശദീകരിക്കുകയാണ് പ്രസിഡന്റ് സുനില്‍ നായര്‍

Janmabhumi Online by Janmabhumi Online
Jun 19, 2020, 12:00 am IST
in US
എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ നായര്‍

എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ നായര്‍

FacebookTwitterWhatsAppTelegramLinkedinEmail

അമേരിക്കയിലും കാനഡയിലുമായി  പ്രവര്‍ത്തിക്കുന്ന നായര്‍ സംഘടനകളുടെ കൂട്ടായ്മയായ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (എന്‍എസ്എസ്ഒഎന്‍എ) പ്രവര്‍ത്തനത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.അമേരിക്കയിലെയും കേരളത്തിലെയും നായര്‍ സമുദായ അംഗങ്ങള്‍ തമ്മില്‍ സംഘടിതമായ ബന്ധം സ്ഥാപിക്കുക. എന്നിട്ട് ആ സംവിധാനം ഉപയോഗപ്പെടുത്തി സ്ഥിരമായ പ്രയോജനകരമായ പദ്ധതികള്‍ നടപ്പിലാക്കുക. അമേരിക്കയിലെ സമുദായ അംഗങ്ങള്‍ക്ക്, പ്രത്യേകിച്ചും കുട്ടികള്‍ക്ക്, പാരമ്പര്യത്തിലും ആചാരങ്ങളിലും താല്പര്യം ഉണ്ടാക്കിയെടുക്കുക. ജീവകാരുണ്യ സഹായങ്ങളൊരുക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങളും സൗകര്യങ്ങളും ഒരുക്കുക. കേരളത്തിലെയും അമേരിക്കയിലെയും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരസ്പരം സഹകരിക്കുവാന്‍ അവസരങ്ങള്‍ ഒരുക്കുക. അര്‍ഹരായ കുട്ടികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുക,  അമേരിക്കയിലെ കുട്ടികളില്‍ മലയാള ഭാഷയും ഹൈന്ദവ സംസ്‌കാരവും വളര്‍ത്താന്‍ സഹായിക്കുക, സമുദായത്തിലുള്ള ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും പരസ്പര സഹായത്തോടെ വിദേശ ഇടപാടുകളില്‍ വളര്‍ച്ച നേടാന്‍ അവസരമൊരുക്കുക. തുടങ്ങിയവ ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന സംഘടന അതിനുതകുന്ന പദ്ധതികളും പരിപാടികളുമാണ് പോയ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ചത്.രണ്ടു വര്‍ഷമായി സംഘടനയക്ക് നേതൃത്വം നല്‍കുന്നത് യുവാവായ സുനില്‍ നായരാണ്.

നോര്‍ത്ത് അമേരിക്കയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും നായര്‍ കുടുംബങ്ങളെ ബന്ധിപ്പിക്കുന്നതിനും സാമൂഹികവും സാംസ്‌കാരികവുമായ ജീവിതം മെച്ചപ്പെടുത്തുന്നതിനും എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്തിയ ഇടപെടലുകളും സംഘടനയുടെ പ്രസക്തിയും വിശദീകരിക്കുകയാണ് സുനില്‍ നായര്‍

എന്‍എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സംഘടനാ സംവിധാനവും പ്രവര്‍ത്തനവും

അമേരിക്കയിലെയും കാനഡയിലെയും പ്രധാന നഗരങ്ങളിലെല്ലാം നായര്‍ സംഘടനകളുണ്ട്. പ്രാദേശികമായി രൂപം കൊണ്ടവയും നായര്‍ സര്‍വീസ് സൊസൈറ്റി എന്നോ അതിനോട് സാമ്യമുള്ളതോ ആയ പേരുകളില്‍  രജിസ്റ്റര്‍ ചെയ്തവയാണ്. പേര് എന്തായാലും അവയെല്ലാം എന്‍.എസ്സ് .എസ്സ്. എന്ന പേരില്‍ തന്നെയാണ് തദ്ദേശീയമായി അറിയപ്പെടുന്നത്. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി, ഹൂസ്റ്റണ്‍, ഡാലസ്, കലിഫോര്‍ണിയ, ഷിക്കാഗോ, ടൊറന്റോ, ഫിലാഡല്‍ഫിയ, മിനസോട്ട, എഡ്മിന്റന്‍, ന്യൂജഴ്സി തുടങ്ങി എല്ലാ പ്രധാന നഗരങ്ങളിലും എന്‍.എസ്സ് .എസ്സ്. പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു. ഈ സംഘടനകളെ യോജിപ്പിക്കുന്ന ദേശീയ സംഘടനയാണ് നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക .

അമേരിക്കന്‍ ഭൂഖണ്ഡത്തിലെ നായര്‍ കുടുബംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ദ്വൈവാര്‍ഷിക കണ്‍വന്‍ഷനുകള്‍ ഉള്‍പ്പെടെ വിവിധ പരിപാടികളാണ് സംഘടന ഏറ്റെടുത്ത് നടത്തുന്നത്.. കണ്‍വന്‍ഷനോടുബന്ധിച്ച നടത്തുന്ന വിവിധ പരിപാടികള്‍ ഭാരതീയ സംസ്‌ക്കാരത്തിന്റെ മഹത്വവും പാരമ്പര്യവും ഭാവി തലമുറയ്‌ക്ക് പരിചയപ്പെടുത്തുന്ന തരത്തില്‍ സംഘടിപ്പിക്കുന്നതിന് അതത് കാലത്തെ ഭാരവാഹികള്‍ ശ്രദ്ധിച്ചിരുന്നു.  മറ്റ് മലയാളി സംഘടനകള്‍ക്ക മാതൃകയാക്കാവുന്ന കണ്‍വന്‍ഷനുകളായി മുന്‍ കണ്‍വന്‍ഷനുകള്‍ മാറി.

വിവര സാങ്കേതിക വിദ്യ വിരല്‍തുമ്പില്‍ നില്‍ക്കുന്ന അമേരിക്കയില്‍ സാമുദായിക സംഘടനകള്‍ അര്‍ത്ഥശൂന്യമല്ലേ

ഒരാള്‍ തന്റെ കുലത്തിലും വംശത്തിലും രാഷ്‌ട്രത്തിലും ഒക്കെ അഭിമാനം കൊള്ളുന്നതില്‍ തെറ്റൊന്നുമില്ല. അവനുള്‍പ്പെടുന്ന സമൂഹത്തിന് ഗുണമേ ഉണ്ടാകു. ചെറിയ ലോകത്തില്‍ നിന്നേ ഒരാള്‍ക്ക് വലിയ ലോകത്തെക്കുറിച്ച് ചിന്തിക്കാനാകു. നാടു നന്നാക്കാനിറങ്ങും മുമ്പ് സ്വന്തം വീട് ശരിയാക്കണം എന്നായിരുന്നു ഇത്തരമൊരു ചോദ്യത്തോട് സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്‍ ഒരിക്കല്‍ പറഞ്ഞത്. പല ദേശങ്ങളില്‍ കുടിയേറി പാര്‍ത്തവരാണ് അമേരിക്കയിലെ ജനങ്ങള്‍..  ജന്മദേശം, വംശം, ഭാഷ, മതം, ജാതി എന്നിവയെല്ലാം അടിസ്ഥാനമാക്കി പതിനായിരക്കണക്കിന് സംഘടനകളും അവിടെയുണ്ട്. അവയെല്ലാം ചേര്‍ന്നു ആ രാജ്യത്തിന്റെ സാമൂഹ്യ വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പുരോഗതി വളരെ വലുതാണ്. വിവിധ തരത്തിലുള്ള സംഘടനകള്‍ക്ക് പരസ്പരം മനസ്സിലാക്കാനും, പൊതുവായ വിഷയങ്ങളിന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങളുമുണ്ട്. എല്ലാ രാജ്യങ്ങളിലെയും വിവിധ തരം സംസ്‌കാരങ്ങളും ഭാഷകളും ആഘോഷങ്ങളും കലാരൂപങ്ങളും ഭക്ഷണ രീതികളും എല്ലാം ആസ്വദിക്കാന്‍ അവയില്‍ താല്പര്യമുള്ള എല്ലാവര്‍ക്കും അവസരം ലഭിക്കുന്നു

പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തനത്തെ വിലയിരുത്തുമ്പോള്‍

നോര്‍ത്ത് അമേരിക്കയില്‍ പുതിയ നായര്‍ അസോസിയേഷനുകള്‍ രൂപീകരിക്കുന്നതിലാണ്  ശ്രദ്ധേകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനായി നോര്‍ത്ത് അമേരിക്കയിലെ കമ്മ്യൂണിറ്റി അംഗങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സമൂഹത്തില്‍ വിവാഹ സഹായം ആവശ്യമുള്ളവര്‍ക്കു സംഘടന സഹായം നല്‍കുന്നു. നായര്‍ സമൂഹത്തിലെ അര്‍ഹരായ അംഗങ്ങള്‍ക്കായി ചാരിറ്റി പ്രവര്‍ത്തനങ്ങളും അക്കാദമിക്, കരിയര്‍, ബിസിനസ് മേഖലകളില്‍ മാര്‍നിര്‍ദ്ദേശങ്ങളും നല്‍കിവരുന്നു. സ്ത്രീകളുടെയും യുവാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും നേതൃത്വഗുണങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്നു.

പുതുതായി അമേരിക്കയിലേക്കു കുടിയേറുന്ന കുടുംബങ്ങളെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. യാതൊരു മുന്‍പരിചയവുമില്ലാതെ അമേരിക്കയില്‍ എത്തുന്നവര്‍ക്ക് തനിച്ചല്ല എന്ന ധൈര്യം നല്‍കാനാണ് ഈ സംഘടന പരിശ്രമിക്കുന്നത്.ചാരിറ്റി, വിവാഹ സേവനങ്ങള്‍, വടക്കേ അമേരിക്കയിലെ നായര്‍ അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അംഗങ്ങളെ അറിയിക്കുന്നതിനായി പ്രതിമാസ വാര്‍ത്താക്കുറിപ്പുകള്‍  വിതരണം ചെയ്യുന്നുണ്ട്. നോര്‍ത്ത് അമേരിക്കയില്‍ വിവാഹത്തിനു ശ്രമിക്കുന്ന കുടുംബങ്ങളെ സജീവമായി സഹായിക്കുന്നു.

പ്രാദേശിക നായര്‍ അസോസിയേഷനുകള്‍ ചാരിറ്റി പരിപാടികള്‍, പ്രതിമാസ ഭജനകള്‍, മതപരമായ ഉത്സവങ്ങള്‍, ഓണം-വിഷു ആഘോഷങ്ങള്‍, കുടുംബ യോഗങ്ങള്‍, വിനോദയാത്ര എന്നിവ നടക്കുന്നുണ്ട്. അമേരിക്കയില്‍ മരണം നടന്നാല്‍ മരണാനന്തര ചടങ്ങുകള്‍ക്കു നേതൃത്വം കൊടുക്കും. നിലവില്‍, കുടുംബ-വിവാഹ കൗണ്‍സിലിംഗ്, ശിശുക്ഷേമം, ചൈല്‍ഡ് ഗൈഡന്‍സ്, വാര്‍ധക്യ സേവനങ്ങള്‍, അടിയന്തര സാമ്പത്തിക സഹായം എന്നിവയില്‍ എന്‍എസ്എസ്ഒഎന്‍എ സഹായങ്ങള്‍ നല്‍കിവരുന്നു. അമേരിക്കയില്‍ താമസിക്കുമ്പോഴും യുവതലമുറ സാംസ്‌കാരിക സ്വത്വം നിലനിര്‍ത്തുന്നതിലും സംഘടനയുടെ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിലും  അഭിമാനമുണ്ട്. പാരമ്പര്യങ്ങളെയും സാംസ്‌കാരിക സ്വത്വത്തെയും പരിരക്ഷിക്കുന്നതിനും നായര്‍ സമുദായത്തിന്റെ സമ്പന്നമായ പൈതൃകം അടുത്ത തലമുറകള്‍ക്കായി നിലനിര്‍ത്താനുമാണ് പരിശ്രമിച്ചത്.

കേരളത്തില്‍ ഏതു രീതിയിലൊക്കെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു

അമേരിക്കയിലെ സാമുദായക പ്രവര്‍ത്തനത്തിനൊപ്പം നാട്ടിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സംഘടന സജീവമാണ്. 2018- ല്‍ ഉണ്ടായ പ്രളയസമയത്ത് സംഘടനാ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ സഹായവുമായി നേരിട്ടെത്തി.വീടുനഷ്ടപ്പെട്ട സമുദായ അംഗങ്ങള്‍ക്ക്  വീടുകള്‍ നിര്‍മിച്ചു നല്‍കി. അര്‍ഹരായ കുടുംബങ്ങള്‍ക്കു ചികിത്സയ്‌ക്കും വിദ്യാഭ്യാസത്തിനും സാമ്പത്തിക സഹായങ്ങള്‍ നല്‍കി.

സമുദായത്തിലെ പ്രമുഖഅംഗങ്ങളെ പരിചയപ്പെടുത്തുന്നതിനും എന്‍എസ്എസ്ഒഎന്‍എ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കന്നതിനുമായി  തിരുവനന്തപുരത്ത് അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചിരുന്നു. അശ്വതി തിരുനാള്‍ തമ്പുരാട്ടിയായിരുന്നു മുഖ്യാതിഥി. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള നായര്‍ സമുദായാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. സാംസ്‌ക്കാരിക പരിപാടികളും നടത്തി.

ഗ്ലോബല്‍ നായര്‍ സംഗമം

2020 ജൂലൈയില്‍ ന്യൂയോര്‍ക്കിലെ മാരിയറ്റ് ഹോട്ടലില്‍ ഗ്ലോബല്‍ നായര്‍ സംഗമം നടക്കാന്‍ ഒരുങ്ങുകയായിരുന്നു.സംഗമത്തില്‍ 1000 ത്തോളം ആളുകളെ പ്രതീക്ഷിച്ചിരുന്നു.ബിസിനസ്സ് സെമിനാറുകള്‍, മാട്രിമോണിയല്‍ സേവനം, അക്കാദമിക് മാര്‍ഗ്ഗനിര്‍ദ്ദേശം, എല്ലാത്തരം ശാസ്ത്രീയ സംഗീതവും നൃത്തങ്ങളും, നൊസ്റ്റാള്‍ജിക് ഭക്ഷ്യമേളകള്‍, വനിതാ ശാക്തീകരണം, യുവജന പ്രവര്‍ത്തനങ്ങള്‍, സീനിയര്‍ ഫോറങ്ങള്‍ തുടങ്ങിയവ നടത്താന്‍ പദ്ധതിയിടുന്നു.കെ എസ് ചിത്രയുടെ ഉള്‍പ്പെടെ കലാപരിപാടികളും നിശ്ചയിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെയ്‌ക്കേണ്ടി വന്നു

സുനില്‍ നായര്‍

നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റായ സുനില്‍ നായര്‍ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന സുനില്‍ രണ്ടു തവണ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.നായര്‍ ബെനവലന്റ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമാണ് . തിരുവനന്തപുരം സ്വദേശി

സുരേഷ് നായര്‍(സെക്രട്ടറി), ഹരിലാല്‍ നായര്‍(ട്രഷറര്‍), സിനു നായര്‍(വൈസ് പ്രസിഡന്റ്), മോഹന്‍ കുന്നംകലത്ത്(ജോയിന്റ് സെക്രട്ടറി),സുരേഷ് നായര്‍(ജോയിന്റ് ട്രഷറര്‍.)  ഡോ. ശ്രീകുമാരി നായര്‍, അപ്പുകുട്ടന്‍ പിള്ള, കിരണ്‍ പിള്ള, ജയപ്രകാശ് നായര്‍, പ്രദീപ് പിള്ള,ജയന്‍ മുളങ്ങാട്, ബീന നായര്‍, നാരായണന്‍ നായര്‍, സന്തോഷ് നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, സുരേഷ് അച്യുതന്‍ നായര്‍, ജയകുമാര്‍ പിള്ള, പ്രസാദ് പിള്ള, മനോജ് പിള്ള, അരവിന്ദ് പിള്ള, വിമല്‍ നായര്‍(ഡയറക്ടര്‍ ബോര്‍ഡ്) എംഎന്‍സി നായര്‍, സുരേഷ് പണിക്കര്‍, ബാല മേനോന്‍( ഉപദേശക സമിതി) എന്നിവരടങ്ങിയ ദേശീയ നേതൃത്വമാണ് സംഘടനയെ നയിക്കുന്നത്

Tags: എൻ‌എസ്‌എസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

ഗണപതി വിവാദം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും; നിലപാടില്‍ മാറ്റമില്ല; എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എൻഎസ്എസ് പിന്തുണ തേടി ജെയ്‌ക്ക് പെരുന്നയിൽ, സമദൂരം എന്ന് സുകുമാരൻ നായർ, കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു

Pathanamthitta

ഹിന്ദു സമൂഹത്തിന്റെ വിശ്വാസ സങ്കല്പങ്ങളെ വ്രണപ്പെടുത്തി; എന്‍എസ്എസ്

Kerala

നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ; നാല് ആഴ്ചത്തേക്ക് നടപടികള്‍ പാടില്ല

പുതിയ വാര്‍ത്തകള്‍

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

ഇത് ചരിത്രം; ഡോ. സിസാ തോമസ് ചുമതലയേറ്റു, രജിസ്ട്രാർ അനിൽ കുമാറിന്റെ ലോഗിൻ ഐഡി സസ്പെൻ്റ് ചെയ്തു

കഥ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

കോലാപുരി ചപ്പലിനെ അനുകരിച്ചുള്ള പ്രാദയുടെ 1.02 ലക്ഷം രൂപ വിലവരുന്ന ഫാഷന്‍ ചെരിപ്പ് (ഇടത്ത്) മഹാരാഷ്ടയിലെ കോലാപൂരില്‍ പരമ്പരാഗത ചെരിപ്പ് നിര്‍മ്മിക്കുന്നയാള്‍ കോലാപുരി ചപ്പല്‍ ഉണ്ടാക്കുന്നു (വലത്ത്)

പ്രാദ…ഇത് മോശമായി…ആഗോള ഫാഷന്‍ ബ്രാന്‍ഡായ പ്രാദയുടെ 1.02 ലക്ഷം വിലയുള്ള ചെരിപ്പ് ഭാരതത്തിലെ കോലാപുരി ചപ്പലിന്റെ ഈച്ചക്കോപ്പി!

ജെറിയുടെ ആൺമക്കൾ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു.

മലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള ജഗള എന്ന ചിത്രം ജൂലൈ മാസം റിലീസിംഗ് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഗാനങ്ങൾ മനോരമ മ്യൂസിക് പുറത്തിറക്കി.

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം പൊളിഞ്ഞു, അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies