കുവൈത്ത് സിറ്റി: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന 2 പേര് കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 308 ആയി. അതേ സമയം പുതിയ 541 കൊറോണ കേസുകള്‍ ആണ് കുവൈത്തില്‍ ആരോഗ്യ മ്രന്താലയം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ ആകെ എണ്ണം 38,074ആയി. ഇതില്‍ 29,512 പേര് രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 616 പേരാണ് രോഗ ബാധയില്‍ നിന്ന് സുഖം പ്രാപിച്ചത്. ഇന്നും പുതിയ കൊറോണ കേസുകളില്‍ അധികവും കുവൈത്ത് സ്വദേശികൾക്കാണ്. 283 പേർ. രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ച് ഫർവ്വാനിയയില്‍ 145 ഉം അഹമദിയില്‍ നിന്നും 153, ഹവല്ലിയില്‍ 79ഉം, കേപിറ്റൽ ഗവര്‍ണറേറ്റില്‍ നിന്നും 64ഉം, ജഹറയില് നിന്നും 100 പേരുമാണ്.
ചികിത്സയില്‍ തുടരുന്ന 8,254 പേരില്‍ 188 പേരുടെ നിലഅതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: