കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്ന് ജൂണ്‍ 18 ന് കര്‍ണാടകയില്‍ പിയുസി രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്നതിന് അതിര്‍ത്തി പോയിന്റുകളില്‍ നിന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ആവശ്യത്തിന് ബസ് സൗകര്യമൊരുക്കാനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
നിലവില്‍ മഞ്ചേശ്വരം വരെയുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ തലപ്പാടി വരെ സര്‍വ്വീസ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ല കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇ പാസ് ആവശ്യമില്ല. കൃത്യസമയത്ത് അതിര്‍ത്തിയിലെത്തി പരീക്ഷാ ഹാള്‍ ടിക്കറ്റ് കാണിച്ചാല്‍ അവിടെ നിന്ന് ബസ്സില്‍ പരീക്ഷാ കേന്ദ്രത്തിലെത്തിക്കും.
പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികളെ ഇതേ സ്ഥലത്ത് തിരിച്ചുമെത്തിക്കും. അതിര്‍ത്തി പോയിന്റുകളിലെത്താന്‍ ഈ സമയങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് സൗകര്യവുമുണ്ടാകും. വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കളെ അനുവദിക്കില്ല. പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ഥികളും ജീവനക്കാരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം. കൂടുതല്‍ വിവരങ്ങള്‍ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് ലഭിക്കും 04994 255145, 9496003201.
പ്രതികരിക്കാൻ ഇവിടെ എഴുതുക: