ന്യൂദല്‍ഹി: ഐപിഎല്‍ ഈ വര്‍ഷം തന്നെ നടക്കുമെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ കത്ത് ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന്.
ഐപിഎല്‍ ഈ വര്‍ഷം നടക്കുമെന്ന സൂചന നല്‍കികൊണ്ടുള്ള കത്ത് ഗാംഗുലി സംസ്ഥാന തല ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് നല്‍കിയിരുന്നു. ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഐപിഎല്ലിന് വെല്ലുവിൡയാണ്.
ഓസ്ട്രേലിയയിലെ നിലവിലെ സാഹചര്യത്തില്‍ ലോകകപ്പ് നടക്കാന്‍ സാധ്യത കുറവായത് ഐപിഎല്ലിന് വഴി തുറന്നേക്കുമെന്നും പത്താന് വിലയിരുത്തി.
ഐപിഎല്ലിന്റെ സൂചന നല്‍കികൊണ്ടുള്ള ഗാംഗുലിയുടെ കത്ത് താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും പത്താന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: