ഇരിക്കൂര്‍: പോലീസ് സ്റ്റേഷന് പരിധിയിലെ കോവിഡ് 19 ഹോട്ട് സ്പോട്ട് മേഖലയില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.ഹോട്ട് സ്പോട്ട്/കന്റൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച ഇരിക്കൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ബ്ലാത്തൂര്‍, പാട്ടക്കല്‍, കനകശ്ശേരി പാലം, തിരൂര്‍, തേര്‍മല, ഇരിക്കൂര്‍, പെരുവളത്തുപറമ്പ എന്നീ പ്രദേശങ്ങള്‍ ജില്ലാപോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സന്ദര്‍ശനം നടത്തി.
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കന്റോണ്‍മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വാഹനഗതാഗതം, വ്യാപാര സ്ഥാപനങ്ങള്‍, കൂട്ടം കൂടിയുള്ള ചടങ്ങുകള്‍, കൂടിച്ചേരലുകള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും റോഡുകള്‍ അടച്ചു കൊണ്ട് വാഹന യാത്രകള്‍ക്ക് അടുത്ത ഒരു അറിയിപ്പ് വരെ തല്ക്കാലിക നിയന്ത്രണങ്ങള്‍ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: