കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് അറിയിച്ചു. ജൂണ്‍ 14ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂണ്‍ ഒമ്പതിന് ഖത്തറില്‍ നിന്നെത്തിയ 24 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. മെയ് 14ന് കോവിഡ് സ്ഥിരീകരിച്ച 30 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, മെയ് 22 ന് കോവിഡ് പോസിറ്റീവായ 38, 36 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശികള്‍, മെയ് 22ന് കോവിഡ് പോസിറ്റീവായ 42 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി, മെയ് 25ന് രോഗം സ്ഥിരീകരിച്ച 62 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, മെയ് 27ന് കോവിഡ് പോസിറ്റീവായ 56 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, മെയ് 28ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി(എല്ലാവരും മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍), ചെന്നൈയില്‍ നിന്ന് വന്ന് മെയ് 17ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
വീടുകളില്‍ 3198 പേരും സ്ഥാപന നിരീക്ഷണത്തില്‍ 330 പേരുമുള്‍പ്പെടെ 3528 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 210 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 383 പേരുടെ ഫലം ലഭിക്കാനുണ്ട്. 711 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 55 പേരെയും വീടുകളില്‍ 701 പേരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: