ന്യൂദല്‍ഹി: അതിര്‍ത്തിയിലെ തല്‍സ്ഥിതി 15ന് വൈകിട്ടും രാത്രിയുമായി ലംഘിക്കാന്‍ ചൈനീസ് സൈന്യം ശ്രമം നടത്തിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് വിദേശകാര്യ മന്ത്രാലയം. ഇതേതുടര്‍ന്ന് ഇരുഭാഗത്തും ആള്‍നാശം സംഭവിക്കുകയായിരുന്നു. ഉന്നതതലത്തില്‍ ഉണ്ടായ ധാരണകള്‍ക്ക് വിരുദ്ധമായി ഒഴിവാക്കേണ്ട സംഭവങ്ങളാണ് അവിടെ ഉണ്ടായത്. ജൂണ്‍ ആറിന് കോര്‍ കമാന്‍ഡര്‍ തലയോഗത്തില്‍ സൈനിക പിന്മാറ്റം സംബന്ധിച്ച ധാരണയില്‍ എ ത്തിയിരുന്നതാണ്.
പ്രാദേശിക കമാന്‍ഡര്‍മാര്‍ തലത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. മാത്രമല്ല യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ ഭാഗത്ത് മാത്രമാണ് ഇന്ത്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതിര്‍ത്തിയില്‍ ശാ ന്തിയും സമാധാനവും നിലനിര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. പ്രശ്നങ്ങള്‍ സംഭാഷണങ്ങളിലൂടെ പരിഹരിക്കും. ഇന്ത്യയുടെ പരമാധികാരവും അതിര്‍ത്തികളുടെ സംരക്ഷണവും ഏതു വിധേനയും സംരക്ഷിക്കുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയുടെ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: