സ്വാമി വിവേകാനന്ദന് ഒരിക്കല്‍ ചൂണ്ടിക്കാട്ടി, ‘ലോകത്തില്‍ നന്മയും തിന്മയുമുണ്ട്. നന്മയുള്ളിടത്ത് വഴിയേ തിന്മയുമുണ്ടാകും. തിന്മയെ കൈവിടുക. നന്മയേയും കൈവിടുക.’
അതെ എല്ലാവരിലും നന്മയും തിന്മയുമുണ്ട്. എന്നാല്‍ ഇതെല്ലാം ഭഗവാനിലേക്ക് സമര്‍പ്പിച്ച് മോക്ഷപ്രാപ്തിക്കുള്ള ശ്രമങ്ങളിലേക്ക് ആരും എത്താറില്ല. പൂര്‍ണ സമര്പ്പണമുണ്ടാകാറില്ല. ഫലപ്രാപ്തിയുള്ള മോഹം പലവിധത്തില്‍ തുടരുന്നു.
വസിഷ്ഠ മഹര്‍ഷി ശ്രേഷ്ഠന് തന്നെയാണ്. പക്ഷേ എവിടെയോ ഫലപ്രാപ്തി സ്വന്തമാക്കാനുള്ള മോഹം കടന്നുകൂടുന്നു. ഹരിശ്ചന്ദ്രന്റെ സത്യസന്ധതയ്ക്ക് കാരണം തന്റെ ശിഷ്യത്വത്തില്‍ വളര്‍ന്നു വന്ന ആ സംസ്ക്കാരമാണ് എന്നു ചിന്തിച്ചു പോയി. അതിലൂടെ ചെറിയ അഹങ്കാരവും. ശിഷ്യന്റെ സത്യസന്ധത സ്വയം വീമ്പു പറച്ചിലിനുള്ള അവസരമാക്കി.
വിശ്വാമിത്ര മഹര്‍ഷിയാകട്ടെ തന്റെ നേട്ടം എന്തുമായിക്കൊള്ളട്ടെ, ശിഷ്യന്റെ പോരായ്മകള്‍ ക്ഷമിച്ച് ആ മനസ്സിന്റെ സത്യബോധനത്തിന് പ്രോത്സാഹനം നല്കി. കടുത്ത ക്ഷാമകാലത്ത് തന്റെ മകനെ രക്ഷിച്ചവനാണ് സത്യവ്രതന്. ആ സത്യവ്രതനെയാണ് കുലഗുരു വസിഷ്ഠന് ശപിച്ച് ത്രിശങ്കുവാക്കിയത്. ഈ ത്രിപീഡയാല് സത്യവ്രതന് ഏറെ വിഷമിച്ചു. ദേവീ ഭക്തനായ സത്യവ്രതന് സത്യസന്ധമായിത്തന്നെ എല്ലാം തുറന്നു പറയാന്‍ സഹായിയും ഉപദേഷ്ടാവും ഗുരുവുമായുള്ളത് വിശ്വാമിത്ര മഹര്‍ഷി മാത്രമായിരുന്നു. ഒരിക്കല്‍ സത്യവ്രതന് തന്റെ ആഗ്രഹം വിശ്വാമിത്രന്റെ മുന്നില്‍ തുറന്നു പറഞ്ഞു. ഇഹലോകത്തില്‍ ദുരിതങ്ങള്‍ മാത്രമായിരുന്നു. ഏറെ നരകിച്ച ശരീരമാണിത്. അതിനാല്‍ ഇനിയെങ്കിലും സ്വര്‍ഗത്തില്‍ പോകണം. അത് ഈ ശരീരത്തോടെ തന്നെ വേണം.
ആഗ്രഹം കേട്ടപ്പോള്‍ വിശ്വാമിത്രന് സഹായിക്കാമെന്നേറ്റു. ‘സത്യവ്രതന് ഉടലോടെ സ്വര്‍ഗം’ അതാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് മഹര്‍ഷി വിശ്വാമിത്രന് വാക്കു നല്കി.
വിശ്വാമിത്ര മഹര്‍ഷി ദേവേന്ദ്രനെ കണ്ട് വിഷയമവതരിപ്പിച്ചു. എന്നാല്‍ ദേവരാജന്‍ ശങ്ക. ‘വസിഷ്ഠ ശാപമേറ്റ ത്രിശങ്കുവിന് സ്വര്‍ഗത്തില്‍ സ്ഥാനം പോലും നല്‍കാനാവില്ല.
പിന്നയല്ലേ ഉടലോടെ സ്വര്‍ഗം. ഒരിക്കലും സാധ്യമാകില്ല.’
സപ്തര്‍ഷികളില്‍ ഒന്നാമനായ വസിഷ്ഠ മഹര്‍ഷിയുടെ വാക്കുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുക എളുപ്പമല്ല.
ത്രിശങ്കുവിന് യാതൊരു കാരണവശാലും സ്വര്‍ഗം നല്‍കാനാവില്ലെന്ന ഇന്ദ്രന്റെ മറുപടി കേട്ടിട്ടും വിശ്വാമിത്ര മഹര്‍ഷിക്ക് തൃപ്തിയായില്ല. ദേവീഭകതനായ ത്രിശങ്കുവിന് സ്വര്‍ഗത്തില്‍ ഉടലോടെ സ്ഥാനം കൊടുത്തേ പറ്റൂ. ദേവേന്ദ്രന് അതിന് തയാറായില്ലെങ്കില്‍ അതിനുള്ള മററു വഴികള്‍ നോക്കും. സാക്ഷാല്‍ പരാശക്തി ഇക്കാര്യത്തില്‍ എനിക്ക് കൂട്ടുണ്ടാകും. ദേവീഭക്തനായ സത്യവ്രതനു വേണ്ടി എന്നെ നിയോഗിച്ചത് ശ്രീപരാശക്തി തന്നെയാണ്.
അതിനാല്‍ സത്യവ്രതന്, അതായത് ഇന്ദ്രനും വസിഷ്ഠനും പറയുന്ന ത്രിശങ്കുവിന് സ്വര്‍ഗം ലഭിക്കുക തന്നെ ചെയ്യും. തറപ്പിച്ചു പറഞ്ഞു കൊണ്ട് വിശ്വാമിത്രന് പുറത്തിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: