ന്യൂദല്‍ഹി: ക്രിക്കറ്റില്‍ വ്യക്തിപരമായ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നായകന് എന്ന നിലയില്‍ ഒന്നും നേടിയിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.
ആധുനിക തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ കോഹ്ലി വ്യക്തിപരായ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കി. ടെസ്റ്റില്‍ 27 സെഞ്ചുറികളും ഏകദിനത്തില്‍ 43 സെഞ്ചുറികളും കോഹ്ലിയുടെ പേരിലുണ്ട്. ഏകദിനത്തില്‍ പതിനൊന്നായിരം റണ്‍സും കുറിച്ചു. സച്ചിന്റെ നൂറ് സെഞ്ചുറികള്‍ എന്ന റെക്കോഡ് തകര്‍ക്കാന്‍ സാധ്യതയുളള താരവുമാണ് കോഹ്ലി.
എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യക്ക് ഒരു ഐസിസി ട്രോഫി നേടിക്കൊടുക്കാനായിട്ടില്ല. അതുപോലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഐപിഎല്‍ കിരീടവും സമ്മാനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗംഭീര്‍ പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടറ്റഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.
റണ്‍സുകള്‍ ഏറെ അടിച്ചുകൂട്ടിയ താരങ്ങളാണ് വിന്‍ഡീസിന്റെ ബ്രയാന്‍ ലാറയും ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസും. എന്നാല്‍ ഇരുവര്‍ക്കും നായാന്മാരെന്നനിലയില് ഒന്നും നേടാനായിട്ടില്ല. ഈ നിമിഷത്തില്‍ കോഹ്്ലിയുടെ കാര്യവും ഇങ്ങനെ തന്നെയാണെന്ന്് ഗംഭീര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: