കുംബഡാജെ: റോഡിന് വീതികൂട്ടാനായി ഓവുചാല്‍ മൂടിയതിനാല്‍ റോഡിലൂടെ ഒഴുകുന്ന മഴവെള്ളം വീടുകളിലേക്ക് കയറുന്നതായി പരാതി. ഇത് സംബന്ധിച്ച് പരാതി കൊടുത്തിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ബദിയഡുക്ക-ഏത്തടുക്ക റോഡില്‍ പൊടിപ്പള്ള നിവാസികളാണ് ബദിയഡുക്ക പൊതുമരാമത്ത് ജീവനക്കാര്‍ക്കെതിരെ കളക്ടര്‍ക്കും മറ്റും പരാതി നല്‍കിയത്.
മെക്കാഡം ടാറിംഗിന്റെ ഭാഗമായി പൊടിപ്പള്ളം ബസ് സ്റ്റോപ്പ് മുതല്‍ 250 മീറ്റര്‍ നീളത്തില്‍ ജല്ലി ഇട്ട് ഉറപ്പിച്ചിരുന്നു. ഈ പ്രദേശത്ത് നേരത്തെയുണ്ടായിരുന്ന ഓവുചാല്‍ മൂടിയാണ് റോഡിന് വീതി കൂട്ടിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. മൂടിയതിന് പകരം ഓവുചാല്‍ പണിയാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് മഴവെള്ളം റോഡിലൂടെ ഒഴുകുന്നത് പതിവാണ്.
ഈ പ്രദേശത്ത് പല സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് മൂലം ഇവിടെ കൊതുക് വളര്‍ത്ത് കേന്ദ്രമായിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനെതിരെ ബദിയഡുക്ക പൊതുമരാമത്ത് സബ് എഞ്ചിനീയറെ നേരിട്ട് കണ്ട് ഒരാഴ്ച മുമ്പ് നാട്ടുകാര്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: