ന്യൂയോര്‍ക്ക് : ചരിത്രത്തിലാദ്യമായി അമേരിക്കന്‍ മിലിട്ടറി അക്കാദമിയില്‍നിന്ന് ബിരുദംഎടുത്ത ഇന്ത്യന്‍ അമേരിക്കന്‍ സിഖ് വനിത എന്ന അഭിമാനകരമായ നേട്ടത്തിന് അന്‍മള്‍ കൗര്‍ നരംഗ് അര്‍ഹയായി. ഇന്ത്യന്‍ സൈനികനായിരുന്ന മുത്തച്ഛനോടുള്ള ആരാധന മുലം മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്ന അന്മോള് മികച്ച രീതിയിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമപ്രതിരോധ ആര്‍ട്ടിലറി ബ്രാഞ്ചില്‍ സെക്കന്റ് ലഫ്റ്റനെന്റായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റപ്പോള്‍ സിഖ് വംശജരുടെ മഹത്തായ പോരാട്ടവീര്യത്തിനും സൈനിക പാരമ്പ്യര്യത്തിനും പുതു മുഖമായി.
ഒക്കലഹോമയില്‍ ബേസിക്ക് ഓഫിസര്‍ ലീഡര്‍ഷിപ്പ് കോഴ്സ് പൂര്‍ത്തിയാക്കിയ അന്‍മളിന്റെ ആദ്യ നിയമനം ജപ്പാനിലെ ഒക്കിനാവയിലാണ്. 2021 ജനുവരിയില്‍ അവിടെ ചുമതലയേല്‍ക്കും.
ജോര്‍ജിയയിലെ റോസ്വാളില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ അമേരിക്കന്‍ രണ്ടാം തലമുറയില്‍ ഉള്‍പ്പെട്ട കൗര്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തില്‍ തന്നെ മിലിട്ടറി സര്‍വീസില്‍ ചേരുന്നതിനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഹവായിയിലെ ഹൊനോലുലുവിലുള്ള പേള്‍ ഹാര്‍ബര്‍ യുദ്ധസ്മാരകം സന്ദര്ശിച്ചപ്പോളാണ് സൈനിക പഠനം എന്ന് ഉറപ്പിച്ചത്.അന്നു തന്നെ വെസ്റ്റ് വെസ്റ്റ് പോയ്ന്റ് മിലിട്ടറി അക്കാദമിയിലേക്കുള്ള അപേക്ഷ അയച്ചു. പ്രവേശനത്തിന് കാത്തിരിക്കുന്നതിനിടെ ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ ബിരുദ പഠനത്തിലും പങ്കെടുത്തു. അവിടെ ന്യൂക്ലിയര്‍ എഞ്ചിനീയറിംഗ് പഠിക്കാനും വ്യോമ പ്രതിരോധ സംവിധാനങ്ങളില്‍ തൊഴില്‍ പാത പിന്തുടരാന് തുടങ്ങി.
വെല്ലുവിളികളിലേക്ക് ഉയരാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഏത് തൊഴില്‍ പാതയും സാധ്യമാണെന്നതിന്റെ തെളിവാണ് തന്റെ നേട്ടമെന്ന് അന്‍മള്‍ കൗര്‍ നരംഗ് പ്രതികരിച്ചു.’ആഗ്രഹം നിറവേറുന്നതില് ഞാന്‍ സന്തുഷ്ടയും അഭിമാനിയുമാണ്.കുടുംബാംഗങ്ങളുടേയും സ്നേഹിതരുടേയും സമുദായാംഗങ്ങളുടേയും പിന്തുണ എനിക്ക് വലിയ ആത്മവിശ്വാസം നല്കി. കൈവരിച്ച നേട്ടം അമേരിക്കയിലെ സിഖ്് വംശജര്‍ക്ക് ഉന്നത നേട്ടങ്ങള്‍ കൈവരിക്കുന്നതിന് പ്രചോദനമാകട്ടെ’ അന്മോള് പറഞ്ഞു.
അമേരിക്കന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നതിന് തയാറായ കൗറിനെ, യുഎസ് ആര്‍മി ക്യാപ്റ്റന്‍ സിംറത്പാല്‍ സിംഗ് അഭിനന്ദിച്ചു.’എല്ലാ സേവന ശാഖകള്ക്കിടയിലും ഉന്നതതല നേതൃത്വ ഇടങ്ങളിലും സിഖ് സര്‍വീസ് അംഗങ്ങളുടെ വിശാലമായ സ്വീകാര്യത, മതന്യൂനപക്ഷ വ്യക്തികളുടെ അവകാശങ്ങള്‍ക്ക് മാത്രമല്ല, യുഎസ് സൈന്യത്തിന്റെ ശക്തിക്കും വൈവിധ്യത്തിനും ഗുണം ചെയ്യും.”സിംറത്പാല്‍ സിംഗ് പറഞ്ഞു
അമേരിക്കന്‍ സൈന്യത്തിലും പോലീസിലും നിരവധി സിഖ് വംശജരുണ്ട്.മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടിയവരുമുണ്ട്. എന്നാല്‍ സിഖ് വനിത എന്നതാണ് അന്‍മള്‍ കൗളിന്റെ നേട്ടം.1987ല്‍ കോണ്‍ഗ്രസ് പാസാക്കിയ നിയമം പാസാക്കി സൈനിക സേവനം നടത്തുന്ന സിഖുകാരുടെ പ്രതിഷേധത്തിന് ഇട നല്‍കിയിരുന്നു. സൈന്യത്തില്‍ ആയിരിക്കുമ്പോള്‍ അവരുടെ മത വിശ്വാസ പ്രകടിപ്പിക്കുന്നതിനും വേഷം ധരിക്കുന്നത് വിലക്കിയും ആയിരുന്നു നിയമം. തലപ്പാവു, കൃപാണ്‍ എന്നിവയടക്കം ധരിക്കുന്നതിന് വിലക്ക് വന്നു. വനിത ആയതിനാല്‍ അന്‍മള്‍ കൗളിന് വിലക്ക് ബാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: