പാറ്റ്ന: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ അടുത്ത ബന്ധുവും മരിച്ച നിലയിൽ. സുശാന്തിന്റെ കസിന്റെ ഭാര്യ സുധാദേവിയാണ് മരിച്ചത്. സുശാന്തിന്റെ മരണത്തെ തുടർന്ന് കടുത്ത മാനസിക പ്രയാസത്തിലായിരുന്നു സുധാദേവി.
ബീഹാറിലെപൂർണിയയിൽ വച്ചാണ് സുധാദേവി മരിച്ചത്. തിങ്കളാഴ്ച മുംബൈയില്‍ സുശാന്തിന്റെ ശവസംസ്കാരം നടക്കുന്ന സമയത്താണ് സുധാദേവിയുടെ മരണം സംഭവിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സുശാന്തിന്റെ മരണ വിവരം അറിഞ്ഞതു മുതല്‍ ഇവര്‍ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല.
മുംബൈയിലെ പവന് ഹാന്‍സ് ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സുശാന്തിന്റെ ശവസംസ്കാര ചടങ്ങുകള്‍. സുശാന്തിന്റെ സ്വന്തം ഗ്രാമമായ ബാല്‍ദിയയിലും അമ്മയുടെ നാടായ ബൗറന്യയിലും തിങ്കളാഴ്ച ദുഃഖാചരണങ്ങള്‍ നടന്നു. നടന്റെ മരണമുണ്ടാക്കിയ ഞെട്ടലില്‍നിന്ന് തങ്ങള്‍ ഇതുവരെ മുക്തരായിട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: