കുവൈത്ത് സിറ്റി: കൊറോണ ബാധിച്ച് കുവൈത്തിൽ ഒരു മലയാളി ഉള്‍പ്പെടെ ഏഴ് പേര് കൂടി മരിച്ചു. കോട്ടയം മണിമല കടയനിക്കാട് സിബി കളപുരയ്ക്കല്‍( 55)ആണ് മരിച്ചത്. കൊവിഡ് ബാധിതനായിരുന്ന സിബി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബഹ്ബാനി കമ്പനിയിൽ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ഏഴ് മരണം ഉള്‍പ്പെടെ കുവൈറ്റിലെ ആകെ കൊവിഡ് മരണം 296 ആയി. പുതുതായി 454 പേര്‍ക്കുകൂടി കൊവിഡ് ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: