മംഗലപുരം: ജഡായുപ്പാറ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓര്ഗനൈസേഷന് സമാഹരിച്ച തുക ക്ഷേത്ര രക്ഷാധികാരിയായ കുമ്മനം രാജശേഖരന് കൈമാറുന്ന ചടങ്ങ് പള്ളിപ്പുറം സേവാഭാരതി കാര്യാലയത്തില്‍ വച്ച് നടന്നു.
സേവാഭാരതി അണ്ടൂര്‍ക്കോണം പഞ്ചായത്ത് സമിതി അധ്യക്ഷന്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതം പറഞ്ഞു. ചടങ്ങില്‍ നമോ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ചന്ദ്രചൂഡന് തുക കുമ്മനം രാജശേഖരന് കൈമാറി. ഹരികുമാര്‍ താമരക്കുളം (ബിജെപി മുന്‍ എന്‍ആര്‍ഐ സെല്‍ സംസ്ഥാന കണ്‍വീനര്‍), അനില്‍കുമാര്‍ (ഖണ്ഡ് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്), ജയകുമാര്‍ (കോതണ്ഡ രാമക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ്), പഞ്ചായത്ത് സമിതി സെക്രട്ടറി ശ്രീരാജ്, സേവാഭാരതി പഞ്ചായത്ത് സമിതി ട്രഷറര്‍ ശ്രീകുമാര്‍ കെ.എസ്. എന്നിവര്‍ സംസാരിച്ചു. പോത്തന്‍കോട് ഖണ്ഡ് കാര്യവാഹ് പ്രശാന്ത്, ബിജെപി അണ്ടൂര്‍ക്കോണം പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് വി. കൃഷ്ണന്, നെടുമങ്ങാട് മണ്ഡലം സെക്രട്ടറി ശിവപ്രസാദ്, വിവിധ പരിവാര്‍ പ്രസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്നവര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: