കൊല്ലം: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ജോലി ചെയ്ത ജീവനക്കാര്‍ക്കുള്ള പ്രതിഫലം നല്കാന് സര്‍ക്കാര്‍ ഉത്തരവായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാസങ്ങളോളം ജോലി ചെയ്ത സംസ്ഥാനത്തെ 1436 ഉദ്യോഗസ്ഥര്‍ക്കാണ് പ്രതിഫലം ലഭിക്കുക.
2019 ഏപ്രില്‍ മാസത്തെ അടിസ്ഥാന ശമ്പളമാണ് ഹോണറേറിയമായി ഇവര്‍ക്ക് ലഭിക്കുക. സാധാരണ മൂന്നു മാസത്തിനകമാണ് തുക ലഭിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച തുക മറ്റു സംസ്ഥാനങ്ങളെല്ലാം മാസങ്ങള്‍ക്കു മുമ്പെ വിതരണം ചെയ്തിട്ടും കേരളം വിതരണം ചെയ്യാതെ മാറ്റിവെയ്ക്കുകയായിരുന്നു ഇത് ജീവനക്കാരുടെ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. 2019 ഏപ്രില്‍ രണ്ടിനായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പ്.
ജന്മഭൂമി ഇത് സംബന്ധിച്ച മാര്‍ച്ച് രണ്ടിന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം സംസ്ഥാനത്ത് മാത്രം ആറ് നിയമസഭ ഉപതിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ജില്ലാ കളക്ടര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, കളക്ട്രേറ്റ്, താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഓപ്പറേറ്റര്‍ എന്നിവര്‍ക്കാണ് പ്രതിഫലം ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: