മുംബൈ: ഈ വര്‍ഷം ഐപിഎല്ലിലും ടി 20 ലോകകപ്പിലും കളിക്കാന്‍ ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ. കൊറോണ മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷം ഈ രണ്ട് ടൂര്‍ണമെന്റുകളില്‍ ഒരെണ്ണമേ നടത്താന്‍ സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം രണ്ട് ടൂര്‍ണമെന്റിലും കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാം പരിപാടിയില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഈ വര്‍ഷം അവസാനം നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിക്കുന്നത് ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാകും. ധോണിയെ ഇതിഹാസമെന്നാണ് രോഹിത് വിശേഷിപ്പിച്ചത്.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നാല് ടെസ്റ്റുകളാണ് ഉള്ളത്. അഡ്ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ഡേ ആന്‍ഡ് നൈറ്റ് മത്സരമാണ്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയില്‍ നടത്താനിരിക്കുന്ന ടി 20 ലോകകപ്പിന്റെ ഭാവി സംബന്ധിച്ച തീരുമാനം ഐസിസി ഇതു ്വരെ എടുത്തിട്ടില്ല. അതേസമയം ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ലോകകപ്പ് മാറ്റിവയ്ക്കുകയാണെങ്കില്‍ ആ സമയത്ത് ഐപിഎല്‍ നടത്താമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: