റിയാദ്: ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനം ഉപേക്ഷിക്കുന്ന കാര്യം സൗദി അറേബ്യയുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിലധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമാണ് ഹജ്ജ് വേണ്ടെന്ന് വെക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കാരണമായതെന്ന് ഹജ്, ഉംറ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സൗദി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയതായി ബ്രിട്ടീഷ് മാധ്യമമായ ‘ഫിനാന്‍ഷ്യല്‍ ടൈംസി’നെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ് ‘റിപ്പോര്‍ട്ട് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് വിവിധ സാഹചര്യങ്ങള്‍ കണക്കിലെടുക്കുകയാണെന്നും ഒരാഴ്ചക്കുള്ളില്‍ ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. 20 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ഹജ്ജിനായി സൗദിയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: