ന്യൂദല്‍ഹി: ബോളിവുഡ് നടനും ‘എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന സിനിമയിലെ നായകനുമായ സുശാന്ത് സിങ് രാജ്പുത്തിനെ(34) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇദേഹത്തെ കണ്ടെത്തിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറിയിലൂടെയാണ് സുശാന്ത് സിങ് പ്രസിദ്ധനായത്. ഇന്നലെ പുലര്‍ച്ചെയാണ് നടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശന്ത് സിങ് അഭിനയരംഗത്ത് എത്തിയത്.
ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്സ് ഇന്‍ മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ കായ് പോ ചേ എന്ന സിനിമയിലൂടെയാണ് സുശാന്ത് സിങ് രാജ്പുത്ത് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: