പേരാമ്പ്ര: സര്‍ക്കാര്‍ ആശുപത്രികളിലെ രക്ത ദൗര്‍ലഭ്യം പരിഹരിക്കാന്‍ രൂപം കൊടുത്ത എമര്‍ജന്‍സി ടീം ഇന്റര്‍നാഷണലിന്റെ രക്തവാഹിനി വണ്ടി ഉദ്ഘാടനം ചെയ്തു. നിതിന്‍ ചന്ദ്രന്റെ സഞ്ചയന ദിവസമായ ഇന്നലെ രാവിലെ മുയിപ്പോത്ത് പടിഞ്ഞാറക്കരയിലെ വീടിന് മുന്നില്‍ നിതിന്റെ അച്ഛന് രാമചന്ദ്രന് ഫ്ളാഗ് ഓഫ് ചെയ്തു.
എമര്‍ജന്‍സി ടീം ഇന്റര്‍നാഷണല്‍ രക്തവാഹിനി മിഷന്റെ ആദ്യത്തെ രണ്ടു ബസുകള്‍ കല്ലോട് താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഫ്ളാഗ് ഓഫ് ചെയ്തിരുന്നത്. മൂന്നാമത്തെ രാമല്ലൂര്‍ വാട്സ് ആപ്പ് കൂട്ടായ്മയുടെയും നേതൃത്വത്തില്‍ കല്പത്തൂര് നിന്നും നാലാമത്തെ ബസ് വൈറ്റ് ഗാര്‍ഡിന്റെ സഹകരണത്തോടെയും സംഘടിപ്പിച്ചു.
ഇന്നലെ വോളിബ്രദേഴ്സ് കുട്ടോത്തിന്റെയും നിധിന് ചന്ദ്രന്റെ കുടുംബം ഉള്‍പ്പെടുന്ന പടിഞ്ഞാറത്തറ റസിഡന്‍സ് അസോസിയേഷന്റെയും സഹകരണത്തോടെയുമാണ് രക്തവാഹിനി മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടത്. ഇന്ന് കുറ്റ്യാടി നിന്ന് രണ്ടു രക്തവാഹിനി ബസുകള്‍ പുറപ്പെടും. തൃപ്രയാര്‍, തൃശൂര്‍ എന്നിവിടങ്ങളിലും നിതിനിന്റെ സ്മരണാര്‍ത്ഥം രക്തവാഹിനികള്‍ പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: