തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നത് 138 വിമാന സര്‍വീസുകള്‍.
വ്യാഴാഴ്ചയാണ് മൂന്നാം ഘട്ട വിമാന സര്‍വീസുകള്‍ ആരംഭിച്ചത്. ജൂലൈ രണ്ട് വരെയാണ് മൂന്നാംഘട്ട വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎഇ, ഒമാന്‍, ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രേലിയ, ബെഹ്റിന്‍, ഖത്തര്‍, സൗദി അറേബ്യ, റഷ്യ, മലേഷ്യ, കുവൈറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വിമാനമുള്ളത്. ശരാശരി ദിവസവും ആറ് വിമാനങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്.
വിദേശത്ത് നിന്ന് വരുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ എല്ലാ ജില്ലയിലെയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: