കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള കണ്ണനല്ലൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭൂമിയിൽ ഷോപ്പിംഗ് കോംപ്ലക്സ് പണിയാൻ നീക്കം. കോവിഡിന്റെ മറവിൽ കുണ്ടറ നിയോജക മണ്ഡലം എം എൽ എ യും ഫിഷറീസ് വകുപ്പ് മന്ത്രിയുമായ മേഴ്സികുട്ടിയമ്മയുടെ നേതൃത്വത്തിലാണ് നിര്മാണപ്രവർത്തനങ്ങൾ.
വികസനത്തിന്റെ പേരിൽ പലപ്പോഴായി കണ്ണനല്ലൂർ ക്ഷേത്രത്തിന്റെ ഏക്കർ കണക്കിനു ഭൂമി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് കയ്യേറിയിട്ടുണ്ട്. ഇതിനെതിരെ ക്ഷേത്ര വിശ്വാസികളും സംഘപരിവാർ സംഘടനകളും നടത്തിയ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രതികരിച്ച വിശ്വാസികളെ സിപിഎമ്മിന്റെ നേതൃത്വത്തിൽ പോലീസിനെ സ്വാധീനിച്ച് നിരവധി കള്ളക്കേസുകളിൽ കുടുക്കിയിട്ടുണ്ട്. ദീർഘനാളത്തെ നിയമ പോരാട്ടത്തിൽ അനുകൂലമായ വിധിയും സമ്പാദിച്ചിട്ടുണ്ടെങ്കിലും മുസ്ലീം തീവ്രവാദ സംഘടനകളും സിപിഎമ്മും ചേർന്ന് ഭൂമി കയ്യേറ്റം തുടരുകയാണ്
വികസനത്തിന്റെ പേരിൽ ഇനിയും ക്ഷേത്ര ഭൂമിയിൽ കയ്യേറ്റം നടത്താൻ ക്ഷേത്ര വിശ്വാസികൾ അനുവദിക്കുകയില്ല. ഇത്രയും നാൾ കേസിൽപ്പെട്ടു കിടക്കുന്ന ഭൂമി എന്നു പറഞ്ഞത് ഒറ്റരാത്രി കൊണ്ട് പുറംപോക്ക് ഭൂമിയാക്കി മാറ്റി ക്ഷേത്ര കോമ്പോണ്ടിലാണ് പദ്ധതിയുടെ തറക്കല്ലിടൽ നിശ്ചയിച്ചത്. ന്യൂനപക്ഷ വോട്ടുകൾ നേടാനായി നടത്തുന്ന ഇത്തരത്തിലുള്ള നടപടികൾ ക്ഷേത്ര വിശ്വാസികളുടെ മേലുള്ള കടന്നുകയറ്റമാണ്.
നികൃഷ്ടമായ ഇടപെടലുകളിലൂടെ ക്ഷേത്രവിശ്വാസത്തെയും ആരാധനാ സ്വതന്ത്യത്തെയും ചോദ്യം ചെയ്യുകയാണ് ചെയ്യുന്നത്. പ്രോജക്ട് നടപ്പാക്കാനാവശ്യമായ മറ്റ് സ്ഥലവും സൗകര്യങ്ങളും (പഴയ മാർക്കറ്റും അനുബന്ധ സ്ഥലങ്ങളും) ഉണ്ടായിട്ടു പോലും ക്ഷേതഭൂമിയിൽ കയ്യേറ്റം നടത്തുന്നത് ജനങ്ങൾക്കിടയിൽ മതസ്പർദ്ധ സൃഷ്ടിക്കുവാനും വിശ്വാസികൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കുവാനുമുള്ള അരാഷ്ടീയ നിക്കമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: