കറാച്ചി : മുന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷഹീദ് അഫ്രിദിക്ക് കൊറോണ വൈറസ് രോഗബാധ. ട്വിറ്ററിലൂടെ അഫ്രിദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി അടുത്തയിടെ അഫ്രിദി ക്രിക്കറ്റ് മത്സരത്തില്‍ പങ്കാളിയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധയ്ക്ക് വിധേയമായതോടെയാണ് കൊറോണ സ്ഥിരീകരിച്ചത്. നിര്‍ഭാഗ്യവശാല്‍ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നും അഫ്രിദി ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം അഫ്രിദിക്ക് രോഗബാധയേറ്റത് ഏങ്ങിനെയെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊറോണ രോഗികളുടെ സംരക്ഷണത്തിനായി അടുത്തിടെ അഫ്രിദി മുന്നിട്ടിറങ്ങിയായിരുന്നു.
നേരത്തെ പാക്കിസ്ഥാന്റെ മുന്‍ ഓപ്പണര്‍ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സഫര്‍ സര്‍ഫ്രാസിനും കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. സര്‍ഫ്രാസ് മരണമടയുകയും ചെയ്തിരുന്നു.
കൊറോണ വൈറസിനേക്കാള്‍ വലിയ രോഗം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസ്സിലാണെന്ന് അടുത്തിടെ അഫ്രിദി പ്രസ്താവന നടത്തിയിരുന്നു. അതിനു പിന്നാലെയാണ് താരത്തിന് തന്നെ ആ രോഗം പിടിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് പാക് അധീന കശ്മീര്‍ സന്ദര്‍ശനത്തിനിടയിലാണ് അഫ്രിഡി ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അധിക്ഷേപിച്ച് പ്രസ്താവന നടത്തിയത്.
നിങ്ങളുടെ സുന്ദരമായ ഗ്രാമത്തില്‍ താന്‍ എത്തിയെന്നും നിങ്ങളെ സന്ദര്‍ശിക്കണമെന്ന് ദീര്‍ഘനാളായി ആഗ്രഹിക്കുന്നതാണ്. ഈ ലോകമിന്ന് മഹാമാരിയുടെ പിടിയിലാണ്. എന്നാല്‍ അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരില്‍ മാത്രം വിന്യസിച്ചിട്ടുള്ളതെന്നുമായിരുന്നു അഫ്രിദിയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: