ന്യൂദല്‍ഹി:കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനികര്‍ക്ക് സഹായകമായി ഡിഫന്‍സ് റിസര്‍ച് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണിഫോം അണുനശീകരണം ചെയ്യുന്ന പേടകം തന്നെ ഡിആര്‍ഡിഒ തയ്യാറാക്കി നല്കി.
ജെര്‍മി ക്ലീന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ അണുനശീകരണ സംവിധാനം സാനിറ്റൈസിങ് ചേമ്പര്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുക. 25 ജോഡി യൂണിഫോമുകള്‍ 15 മിനിറ്റില്‍ അണുവിമുക്തമാകും.ദല്‍ഹി പോലീസിന്റെ അഭ്യര്‍ത്ഥനയിലാണ് ഇത്തരത്തില്‍ ഒരു പേടകം നിര്‍മിച്ചതെന്ന് ഡിആര്‍ഡിഒ അറിയിച്ചു.
ദല്‍ഹി പാര്‍ലമെന്റ് പോലീസ് സ്റ്റേഷനിലാണ് ആദ്യഘട്ടത്തില്‍ ഇത് സ്ഥാപിച്ചിരിക്കുന്നത്. പോലീസിന്റെ എല്ലാ ഉപകരണങ്ങളും അണുവിമുക്തമാക്കാന്‍ കഴിയും. സൈനികരുടെ വേഷം പൂര്‍ണ്ണമായും അണുനശീകരണം നടത്താന്‍ ജെര്‍മീ ക്ലീനിന് സാധിക്കും.
പൊതുസ്ഥലത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രതിരോധ സേവനം കഴിഞ്ഞ് വരുന്നവരുടേയും യൂണിഫോമുകള്‍ അണുവിമുക്തമാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയത്. ഡ്രൈ ഹീറ്റ് ചേംബറെന്ന നിലയിലാണ് സംവിധാനം രൂപകല്‍പ്പന ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: