കാസര്‍കോട്: കോവിഡ് 19 ന്റെ ഭാഗമായി 3 മാസകാലമായി ബസുകള്‍ ഓടാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അടുത്ത കാലത്ത് സാമൂഹ്യ അകലം പാലിച്ച് ബസ് സര്‍വീസ് ആരംഭിച്ചെങ്കിലും നഷ്ടത്തിന്റെ പേരില്‍ ബസ് സര്‍വീസ് നടത്താന്‍ പറ്റാത്തത് കൊണ്ട് ബസ് ഓണേഴ്സിന് സര്‍വീസുകള്‍ നിര്‍ത്തേണ്ടി വന്നു.
ഇതു കാരണം തൊഴിലാളികള്‍ക്ക് പട്ടിണിയിലേക്ക് നീങ്ങുമ്പോള്‍ ഇവരെ തിരിഞ്ഞ് നോക്കുവാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഈ വ്യവസായത്തെ സംരക്ഷിച്ച് തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് ബസ് ആന്റ് ഹെവി വെഹിക്കിള്‍ മസ്ദൂര്‍ സംഘ് ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി വി.ബി. സത്യനാഥ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: