കുവൈത്ത് സിറ്റി: കൊറോണ ചികിത്സയിലിരിക്കെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാരുന്ന നാല് പേര് കൂടി മരണമടഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. കുവൈത്തില്‍ ആകെ കൊറോണ ബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 279 ആയി. അതിനിടെ കുവൈത്തിൽ ഒരു മലയാളി മരണമടഞ്ഞു. തിരുവനന്തപുരം സ്വദേശി മുരളി സുകുമാരന്‍ അണ് മരിച്ചത്. 57 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
പുതുതായി 106 ഇന്ത്യക്കാർ ഉൾപ്പെടെ 609 പേർക്കാണു രോഗ ബാധ സ്ഥിരീകരിച്ചത്. 849 പേരാണ് ഇന്ന് രോഗ വിമുക്തരായത്. രാജ്യത്തു ഇതുവരെ 34, 432 പേർക്ക് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതിൽ 24, 137 പേർ രോഗവിമുക്തരായി.
പുതിയതായി രോഗ ബാധ കണ്ടെത്തുന്നവരിൽ കൂടുതലും സ്വദേശികളാണ്. ഇന്നും 264 കുവൈത്ത് സ്വദേശികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗബാധയേറ്റവരുടെ രാജ്യങ്ങള്തിരിച്ച് ഈജിപ്ത്കാർ 58, ബംഗ്ലാദേശികൾ 44, ഇന്ത്യാക്കാര്‍ 106 മറ്റുള്ളവർ വിവിധ രാജ്യക്കാരുമാണ്. ആകെ ചികിത്സയില്‍ തുടരുന്ന 10,016 പേരില്‍ 184 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: