താമരശ്ശേരി: താമരശ്ശേരിയില്‍ ആറംഗ നായാട്ട് സംഘത്തെ വനം വകുപ്പ് പിടികൂടി. ഇവരുടെ പക്കല്‍ നിന്ന് വേട്ടയാടിയ, പറക്കും അണ്ണാന്റെ ജഡവും നാടന്‍ തോക്കും പിടിച്ചെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടി സ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നായാട്ട് സംഘം വനംവകുപ്പിന്റെ പിടിയിലായത്. അരീക്കോട് സ്വദേശികളായ ജുനൈസ്, സതീഷ്, പ്രകാശന്, തിരുവമ്പാടി സ്വദേശികളായ രജീഷ്, സുനില്‍, മുത്തപ്പന് പുഴക്കാരനായ ടോമി എന്നിവരെയാണ് പിടികൂടിയത്.
താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ചിന് കീഴില്‍വരുന്ന തിരുവ മ്പാടിക്കടുത്ത് മുത്തപ്പന്‍പുഴയില്‍ വെച്ചാണ് നായാട്ടുസംഘത്തെ പിടികൂടിയത്. ആറംഗസംഘം വേട്ടയ്ക്ക് ഉപയോഗിച്ച നടന് തോക്കും ഇവരില്‍ നിന്ന് കണ്ടെടുത്തു. പാറാന്‍ എന്നറിയപ്പെടുന്ന പറക്കും അണ്ണാനെയാണ് ഇവര്‍ വെടിവെച്ച് വീഴ്ത്തിയത്. ഇതിന്റെ മാംസവും തോലും സംഘം സഞ്ചരിച്ച കാറും വനം വകുപ്പ് കസ്റ്റഡി യിലെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ സുധീര്‍ നെരോത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാ നത്തില്‍ മുത്തപ്പന്‍പുഴയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
1972 ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന പറക്കും അണ്ണാനെ കൊന്നതിനാല്‍ പ്രതികള്‍ ക്കെതിരെ ഗുരുതരമായ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് വനം വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: