കടപ്ലാമറ്റം(കോട്ടയം): വീട്കയറി ആക്രമണം നടത്തി ഗൃഹനാഥനെ പരിക്കേല്‍പ്പിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ അച്ഛനും രണ്ട് മക്കളും അടക്കം മൂന്ന് പേര് റിമാന്‍ഡില്‍. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വയലായില്‍ അണ് ആക്രമണം നടന്നത്. മഹിളാമോര്‍ച്ച കടപ്ലാമറ്റം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റിന്റെ സഹോദരന് പൂവത്തുംമൂട് പറത്താനത്ത് ഇല്ലത്ത് പി.ഡി. മധുസൂദനന് ശര്‍മ്മക്കാണ് അക്രമണത്തില്‍ പരിക്കേറ്റത്. പഞ്ചായത്ത് 10-ാം വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവും സിപിഎം പ്രവര്‍ത്തകരുമായ വയലാ വെട്ടിക്കുളങ്ങര സെബാസ്റ്റ്യന്‍ (62) മക്കളായ എബിന് (35), ബിബിന്‍ (29) ഇവരുടെ സുഹൃത്ത് അനൂപ് (25) എന്നിവരെയാണ് മരങ്ങാട്ടുപിള്ളി പോലീസ് അറസ്റ്റു ചെയ്ത.് കോടതിയില്‍ ഹാജരാക്കി ഇവരെ റിമാന്‍ഡ് ചെയ്തു. നിരവധി കേസുകളില്‍ ഇവര്‍ മുമ്പും പ്രതികളായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: