കരുനാഗപ്പള്ളി: കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ സ്ഥാപക ആചാര്യനും ആലുവ തന്ത്രവിദ്യാപീഠം സ്ഥാപകനും ക്ഷേത്ര ചൈതന്യ രഹസ്യം എന്ന ആദ്ധ്യാത്മിക ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ പി. മാധവ്ജിയുടെ 94-ാമത് ജയന്തി ദിനം ആഘോഷിച്ചു.
മണ്ണടിശ്ശേരില്‍ ഭഗവതീ ക്ഷേത്രത്തില്‍ നടന്ന യോഗം ആര്‍എസ്എസ് കരുനാഗപ്പള്ളി ഖണ്ഡ് സംഘചാലക് ആര്. മോഹനന് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് പ്രശാന്തന്, സെക്രട്ടറി ആര്. ധനരാജന്, മാതൃസമിതി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രസന്നകുമാരി, ജില്ലാ പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്, സെക്രട്ടറി ശ്രീദേവി തുടങ്ങിയവര്‍ സംസാരിച്ചു. ചവറ പുളിമാനക്ഷേത്രത്തിലും പരിപാടി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: