കണ്ണൂർ : കോവിഡ് ബാധിച്ച ഇരിട്ടി പയഞ്ചേരി സ്വദേശിയായ വയോധികൻ മരിച്ചു. ഇരിട്ടി പയഞ്ചേരിയിലെ പുതിയപറമ്പൻ വീട്ടിൽ പി .കെ. മുഹമ്മദ് (70)ആണ് മരിച്ചത്. കഴിഞ്ഞ മാസം 21 ന് മസ്കറ്റിൽനിന്ന് എത്തിയ നാലംഗ കുടുംബത്തിൽപ്പെട്ട ആളാണ് ഇദ്ദേഹം . ഇരിട്ടി പയഞ്ചേരിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ കുടുംബം ശനിയാഴ്ച കൂത്തുപറമ്പിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടയിൽ ആണ് സ്രവ പരിശോധന നടത്തിയത്. പരിശോധനയിൽ ബുധനാഴ്ച ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കരൾ സംബന്ധമായതുൾപ്പെടെയുള്ള അസുഖങ്ങൾ ഉള്ള ആളാണ് മരിച്ച മുഹമ്മദ്.
ഇരിട്ടിയിലെ പഴയകാല വസ്ത്ര വ്യാപാര സ്ഥാപനമായ അർച്ചന ഫാബ്രിക്സിലും തുടർന്ന് സ്ഥാപിച്ച അർച്ചന ജ്വല്ലറിയുടെ ഉടമയുമായി ഇരിട്ടിയിൽ വ്യാപാര രംഗത്ത് ദീർഘകാലം പ്രവർത്തിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പറായും ഇരിട്ടി ക്ളോത്ത് മർച്ചന്റ് ഭാരവാഹിയായും പ്രവർത്തിച്ചു.
ഭാര്യ: ആത്തിക്ക. മക്കൾ: സ്വാദിഖ്, സജിന, സനീദ് (മൂവരും മസ്ക്കറ്റ് ). മരുമക്കൾ: സഫല, സിദ്ധീഖ്, മിസിരി (മൂവരും മസ്ക്കറ്റ് ).
സഹോദരന്മാർ : അലി ( ബിസിനസ്), അറഫ മുസ്തഫ (അറഫ ട്രെഡേർസ് ഇരിട്ടി ) ,ബഷീർ , അഷ്റഫ്, റഹീം , സക്കരിയ (നാലുപേരും ദുബൈ), നഫീസ, ആരിഫ, സുബൈദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: