കമ്പളക്കാട്: കമ്പളക്കാടും സമീപ പ്രദേശങ്ങളിലും മോഷണം പതിവാകുന്നു. മോഷണത്തെ പ്രതിരോധിക്കാന്‍ കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി. കമ്പളക്കാട് ഇനി രാത്രിയിലും ഇരുട്ടിന്റെ മറവില്ല. രാത്രിയിലും വ്യാപാര സ്ഥാപനങ്ങളില്‍ ബള്‍ബ് തെളിയിക്കും. സമീപകാലത്തായി കോവിഡ് 19 ന്റെ പശ്ചാത്തലത്തിന്റെ മറവില്‍ കമ്പളക്കാടിന്റെ സമീപ പ്രദേശങ്ങലിലായി നിരവധി മോഷണങ്ങളും മോഷണശ്രമങ്ങളും നടന്നിട്ടുണ്ട്.
ഈ കഴിഞ്ഞ ദിവസം കമ്പളക്കാട് ടൗണിന്റെ അടുത്തുള്ള കണിയാമ്പറ്റ ടൗണില്‍ ഒരു മൊബൈല്‍ ഷോപ്പില്‍ മോഷണം നടക്കുകയും ലക്ഷകണക്കിന് രൂപയുടെ വസ്തുക്കള്‍ മോഷ്ടാവ് കൊണ്ടു പോകുകയും ചെയ്തിരുന്നു. കോവിഡിന്റെയും ലോഡൗണിന്റെയും പശ്ചാത്തലത്തില്‍ വ്യാപാരി സമൂഹം അനുഭവിക്കുന്ന ബുദ്ധിമുട്ടിനിടയിലാണ് ഇത്തരത്തില്‍ മോഷ്ടാക്കളുടെ ശല്ല്യവും. എന്തായാലും കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ഇതിനെതിരെ ശക്തമായ നിലപാടെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി കമ്പളക്കാട് ടൗണില്‍ പോലീസിന്റെ സഹായത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി ബ്ലൂ വളണ്ടിയര്‍മാരുടെ ടീം രാത്രിയില്‍ പട്രോളിങ്ങിനിറങ്ങുമെന്ന് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രാത്രിയില്‍ ടൗണിലെ എല്ലാ വ്യാപരാസ്ഥാപനങ്ങളിലും സ്ഥാപനം അടച്ചതിനുശേഷവും ബള്‍ബുകള്‍ പ്രകാശിപ്പിക്കാനും തീരുമാനമെടുത്തിരിക്കുകയാണ് കമ്പളക്കാട്ടെ വ്യാപാരികള്‍. എന്തായാലും മോഷ്ടാക്കളെ തുരത്താന്‍ തന്നെയാണ് കമ്പളക്കാടും പരിസര പ്രദേശങ്ങളിലും ഉള്ള വ്യാപാരികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: