മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമായി വിദേശ വിമാനക്കമ്പനിയുടെ വിമാനമിറങ്ങി. കുവൈത്ത് എയര്‍ലൈന്‍സ് കമ്പനിയുടെ വിമാനമാണ് വൈകുന്നേരം 7 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് കുവൈത്തില്‍ നിന്നും യാത്രക്കാരെ വഹിച്ചുകൊണ്ട് കുവൈത്ത് എയര്‍ലൈന്‍സിന്റെ വിമാനമെത്തിയത്. 56 മലയാളി യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: