അഞ്ചല്‍: പട്ടികജാതി കോളനിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥം കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അലയമണ്‍ കുഴിയന്തടം കോളനിയിലെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കോളനിയിലെ ഏതാനും യുവാക്കളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
ഇതേത്തുടര്‍ന്ന് ഒരു ഡിവൈഎഫ്ഐ പ്രവര്ത്തകന് പരിക്കേറ്റിരുന്നു. അഞ്ചല്‍ പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് കോളനിവാസികളായ ദിലീപ്(38), ബിനു(36), സജീവ്(41) എന്നിവര്‍ക്കെതിരേ കേസെടുത്തു. ദിലീപ്, ബിനു എന്നിവരെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് സജീവ് ഒളിവിലാണ്.
സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും കോളനിയിലെത്തിയ ചിലര്‍ യുവാക്കളെ മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും കള്ളക്കേസില്‍ കുടുക്കിയിരിക്കുകയുമാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധ പരിപാടി നടത്തുമെന്നും പോലീസ് സംഭവം വസ്തുനിഷ്ടമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും സാംബവ മഹാസഭ താലൂക്ക് സെക്രട്ടറി മണിയാര്‍ ബാബു ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: