ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കുലിപിനി തീര്‍ത്ഥകുളം ശുചിക്കുന്നതിനിടെ മണിക്കിണറില്‍ നിന്ന് പുരാതന സാളഗ്രാമങ്ങളും വിഗ്രഹങ്ങളും കണ്ടെത്തി. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീര്ത്ഥക്കകുളം പൂര്‍ണമായി വൃത്തിയാക്കുന്നത്. കണ്ടെടുത്ത വിഗ്രഹങ്ങളും സാമഗ്രികളും ദേവസ്വം കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മാനേജറുടെ നേതൃത്വത്തില്‍ ഓഫീസിലേക്ക് മാറ്റി.
അടുത്ത ദിവസം ചേരുന്ന തന്ത്രിമാരുടെ യോഗത്തില്‍ ഇവ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്ന് ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അറിയിച്ചു. ഈ കുളത്തിലുള്ള കൊക്കര്‍ണി എന്നറിയപ്പെടുന്ന മണിക്കിണറില്‍ നിന്നാണ് പൂജയ്ക്കാവശ്യമായ വെള്ളം ശേഖരിക്കുന്നത്. ശുചീകരിച്ച തീര്‍ത്ഥകുളത്തില്‍ കുലിപിനി എന്ന മഹര്‍ഷി യാഗം നടത്തിയതെന്ന് വിശ്വസിക്കുന്ന യാഗകുണ്ഡവും ദൃശ്യമായി.
രണ്ട് മീറ്ററോളം നീളമുള്ള ചതുരാകൃതിയിലുള്ള കല്ലുകളാണ് കണ്ടെത്തിയത്. നാളെ മുതല്‍ ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ചേരുന്ന അടിയന്തര യോഗത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: