തിരുവനന്തപുരം: കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനം ‘നമ്പര്‍ വണ്‍’ എന്ന് വരുത്തിതീര്‍ക്കാന്‍ സര്‍ക്കാര്‍ പടച്ചുവിട്ട കള്ളക്കണക്കുകള്‍ കേരളത്തെ കൊണ്ടെത്തിക്കുന്നത് വൈറസിന്റെ സമൂഹ വ്യാപനത്തിലേക്ക്. പ്രമുഖരുടെ അഭിനന്ദനപ്രവാഹങ്ങളില്‍ സര്‍ക്കാര്‍ ഊറ്റംകൊണ്ടപ്പോള്‍ സംസ്ഥാനത്ത് നടപ്പാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായത് വന്‍ വീഴ്ച. രോഗബാധിതരുടെ കണക്കുകളില്‍ കൃത്രിമം കാട്ടുന്നുവെന്ന ആരോപണവും ശക്തമാകുന്നു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം 27-ാം സ്ഥാനത്താണെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ വൈറസിനെ തടയുന്നതില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നതെന്നായിരുന്നു മെയ് 28ന് മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി പറഞ്ഞത്. ഒരാഴ്ച പിന്നിട്ട് രോഗ ബാധിതരുടെ എണ്ണം മൂന്നക്കം കടന്നപ്പോള്‍ ആപത്തിന്റെ തോത് വര്‍ധിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നായി നിര്‍ദേശം. നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം രണ്ടു ലക്ഷത്തിനോട് അടുത്തു.
മെയ് 14 മുതല്‍ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നുണ്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണം നന്നേ കുറവാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സമൂഹവ്യാപനം നടക്കാതിരിക്കാന്‍ വ്യപകമായി ആന്റി ബോഡി ടെസ്റ്റ് നടത്തണമെന്ന് സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്നപ്പോള്‍ തന്നെ ഐസിഎംആര്‍ ആവശ്യപ്പെട്ടിരുന്നു. അപ്പോഴും മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം വൈറസ് ബാധിതരുടെ എണ്ണം നൂറ് കടന്നപ്പോഴാണ് വൈകി വന്ന വിവേകം പോലെ ആന്റിബോഡി ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പതിനായിരം ടെസ്റ്റ് കിറ്റുകള്‍ എല്ലാ ജില്ലകളിലും നല്‍കാനാണ് ഉത്തരവിറക്കിയത്. മറ്റ് സംസ്ഥാനങ്ങള്‍ മെയ് ആദ്യവാരത്തോടെ നടപ്പാക്കിയ ആന്റിബോഡി ടെസ്റ്റ് സംസ്ഥാനത്ത് വ്യാപകമായി നടപ്പാക്കുന്നത് രോഗികളുടെ എണ്ണം കൂടിയപ്പോള്‍.
രോഗബാധിതരുടെ കണക്കില്‍ ഐഎംഎക്ക് ലഭിക്കുന്നതല്ല മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറയുന്നതെന്നും ആരോപണമുണ്ട്. തിരുവനന്തപുരത്ത് പാതിരിക്ക് കൊറോണ ബാധിച്ച വിവരം നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിലോ മുഖ്യമന്ത്രിയുടെ കണക്കിലോ ഉള്‍പ്പെട്ടിരുന്നില്ല. ആദ്യഘട്ടത്തില്‍ വൈറസ് സ്ഥിരീകരിക്കുന്നവരുടെ വിശദ വിവരം പോലീസിനെയും അറിയിക്കുമായിരുന്നു. എന്നാല്‍, കണക്കുകളില്‍ വെള്ളം ചെര്ക്കാന് ഇപ്പോള്‍ പട്ടിക പോലീസിനും നല്‍കുന്നില്ല. കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെട്ടപ്പോഴാണ് ക്വാറന്റൈന് ലംഘനം നടക്കുന്നുണ്ടോയെന്ന് നിരീക്ഷകരുടെ പട്ടിക കൈമാറാന്‍ തയാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: