പത്തനാപുരം; തലവൂര്‍ മഞ്ഞക്കാല പുത്തലം ഓണംകോട് കോളനിറോഡ് തകര്‍ച്ചയുടെ വക്കില്‍. കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാനായി വാട്ടര്‍ അതോറിറ്റി അധിക്യതര്‍ വെട്ടിപ്പൊളിച്ച റോഡ് ഇനിയും സഞ്ചാര യോഗ്യമാക്കിയിട്ടില്ല. ഇവരുടെ അനാസ്ഥമൂലം വൈദ്യുത പോസ്റ്റുകളും അപകടാവസ്ഥയിലാണ്. റോഡിന് വശത്തായുള്ള കുഴികളില്‍ വീണ് ഇരുചക്ര വാഹനങ്ങളും കാല്‍നടയാത്രക്കാരും അപകടത്തില്‍ പെടുന്നതും പതിവ് സംഭവമാണ്.
നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാത അടിയന്തിരമായി ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് ബിജെപി പിടവൂര്‍ ഏരിയ സമിതി നേതാക്കളായ നിതീഷ് പിടവൂര്‍, നിതിന്‍ നെടുവന്നൂര്‍, എന്നിവര്‍ ആവശ്യപ്പെട്ടു.
വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥക്കെതിരെ പരാതി നല്‍കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: