തിരുവനന്തപുരം: സിപിഎമ്മിനുവേണ്ടി നിയമങ്ങള്‍ അട്ടിമറിക്കുന്ന സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് കേരളത്തിന് നാണക്കേടാണെന്ന് എബിവിപി ദേശീയ നിര്‍വാഹക സമിതിയംഗം അപര്‍ണ ശ്രീനിവാസന് ആരോപിച്ചു. സിപിഎമ്മാണ് കോടതിയും പോലീസ് സ്റ്റേഷനുമെന്ന അധ്യക്ഷയുടെ അഹങ്കാരമാര്‍ന്ന വാക്കുകള്‍ ഇവിടെയുള്ള സ്ത്രീസമൂഹത്തോടും നിയമ സംവിധാനങ്ങളോടുമുള്ള വെല്ലുവിളിയാണ്.
കൊടിയും ജാതിയും സമ്പത്തും നോക്കാതെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിഷ്പക്ഷമായി തീരുമാനങ്ങളെടുക്കാനാണ് കേരള വനിതാ കമ്മീഷന് ശ്രമിക്കേണ്ടത്.എം.സി. ജോസഫൈനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് എബിവിപി പരാതി നല്‍കിയിട്ടുണ്ടെന്നും അപര്‍ണ ശ്രീനിവാസന് അറിയിച്ചു. എം.സി. ജോസഫൈന് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപിയിലെ വനിത പ്രവര്‍ത്തകര്‍ വേദിശ്രീയുടെ നേതൃത്വത്തില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: